സ്വന്തം ലേഖകന്‍: തന്റെ ഭരണം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി തന്റെ ഭരണത്തെ സ്വയം പുകഴ്ത്തിയത്.
ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ ജനത്തിനു മുന്പില് ആം ആദ്മിയുടെ 49 ദിവസത്തെ ഭരണവും, മോദി സര്‍ക്കാരിന്റെ എട്ട് മാസത്തെ ഭരണവുമായിരുന്നു മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ 67 മണ്ഡലങ്ങളില്‍ മികച്ച വിജയം സമ്മാനിച്ച് ജനം തങ്ങളുടെ ഭരണമാണ് മികച്ചതെന്നു തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേ സമയം പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്ഷങ്ങളേക്കാള് മികച്ച ഭരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല