ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയൊരുക്കുന്ന തമിഴ് റീമേക്ക് ചിത്രം ‘സിങ്കം’ ജൂലൈ 22 ന് റിലീസ് ചെയ്യുന്നു.
ബോളിവുഡിന്റെ കോമഡി ഡയറക്ടര്‍ എന്നറിയിപ്പെടുന്ന രോഹിത് ഷെട്ടി സിംങ്കത്തിലൂടെ ആക്ഷന്‍ ചിത്രങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുകയാണ് . 2003 ല്‍ ‘സമീന്‍’ എന്ന ആക്ഷന്‍ ചിത്രവുമായാണ് ഷെട്ടി സിനിമയിലെത്തിയത്.
പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം കോമഡിക്ക് പ്രാധാന്യം നല്കിയുള്ളതായിരുന്നു. തന്റെ പ്രിയപ്പെട്ട നടന് അജയ്ദേവ്ഗണിനെയാണ് സിങ്കത്തിലും രോഹിത് നായകനാക്കിയിട്ടുള്ളത്. തെന്നിന്ത്യന്‍ ഹോട്ട് താരം കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജയ് എത്തുന്നത്.
ഹരി സംവിധാനം ചെയ്ത തമിഴ് സിങ്കത്തില്‍ കോളിവുഡ് താരം സൂര്യയും അനുഷ്കയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു സിങ്കം. പതിനഞ്ച് കോടി മുടക്കി പിടിച്ച ചിത്രം 85 കോടിയാണ് വാരിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല