കുട്ടികളുടെ വാക്സിനേഷന് എടുക്കാത്ത മാതാപിതാക്കള്‍ക്ക് വെല്‍ഫെയര്‍ പെയ്മെന്റ് നഷ്ടമാകും. കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 15000 ഡോളര്‍ വരെ പ്രതിവര്‍ഷം ചൈല്‍ഡ് കെയര്‍ റിബേറ്റസ് അന്‍ഡ് വെല്‍ഫെയര്‍ ഇനത്തില്‍ നഷ്ടമാകും. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുള്ള നിയമത്തിന് പ്രധാനമന്ത്രി ടോണി അബോട്ടിന് മറ്റ് രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിരോധ കുത്തിവെയ്പ്പില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന് ന്യായമായ കാരണമുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു. മതപരമായ കാരണങ്ങള്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സംബന്ധമായ കാരണങ്ങള്‍ – ഇവയ്ക്ക് രണ്ടിനും മാത്രമെ പിന്നീട് നിയമപരമായി കുത്തിവെയ്പ്പില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന് സാധിക്കുകയുള്ളു.
കുട്ടികളുടെ പരിപാലനത്തിനും മറ്റുമായി പ്രതിവാരം 200 ഡോളര്‍ വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇനി മുതല്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ തുക ലഭിക്കില്ല. 7500 ഡോളര്‍ ചൈല്‍ഡ് കെയര്‍ റിബേറ്റ് അല്ലെങ്കില്‍ 726 ഡോളര്‍ ഫാമിലി ടാക്സ് ബെനഫിറ്റും കുത്തിവെയ്പ്പ് എടുക്കാതിരുന്നാല്‍ നഷ്ടമാകും. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
ഓസ്ട്രേലിയയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 90 ശതമാനം കുട്ടികളും കുത്തിവെയ്പ്പ് എടുക്കുന്നുണ്ടെങ്കിലും കുത്തിവെയ്പ്പ് എടുക്കാന്‍ നിരസിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനെയും വെല്ഫെയറഇനെയും സര്‍ക്കാര്‍ ബന്ധിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല