എ.പി.രാധാകൃഷ്ണന്
യു കെ യില്‍ എമ്പാടുംഉള്ള ഹൈന്ദവരെ ഒന്നിച്ചു നിര്‍ത്തുക എന്നാ മഹത്തായ ലക്ഷ്യം മുന്നില്‍ നിര്‍ത്തികൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി ആഴ്ചകള്‍ മാത്രം. മെയ് മാസം രണ്ടാം തിയതി കാലത്ത് പത്തു മണിമുതല്‍ തുടങ്ങുന്ന പരിഷത്ത് ഇതിനോടകം തന്നെ ഭക്തമനസുകളെ ആനന്ദഭരിതമാക്കി കഴിഞ്ഞു. പരിഷത്തിനോട്നുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ നാളെ (12 നു ഞായറാഴ്ച) നടക്കും. പരിഷത്തിനു വേദിയാകുന്ന ആര്‍ച്ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ തന്നെയാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും കാലത്ത് 9.30 നു തന്നെ എത്തിചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്, കേരള ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ. പി. ശശികല ടീച്ചര്‍ എന്നിവരെ കൂടാതെ, ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയും പരിഷത്തില്‍ പങ്കെടുക്കും. ഭാരതീയ സംസ്കൃതിയുടെ നന്മകളെ ശാസ്ത്രീയമായി അവതരിപിച്ചുകൊണ്ട് ഡോ. എന്‍. ഗോപാലകൃഷ്ണനും ലക്ഷ്യ പ്രാപ്തികായി ഹൈന്ദവര്‍ ഒന്നിച്ചു നില്കേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കെ. പി. ശശികല ടീച്ചറും നിത്യ ജീവിതത്തില്‍ ഭക്തിയുടെ സ്ഥാനത്തെ കുറിച്ചും സ്വാമി ഉദിത് ചൈതന്യയും വിവരിക്കും. യു കെ യിലെ ഒട്ടുമിക ഹിന്ദു സമജങ്ങളുടെയും സാമൂദായിക സംഘടനകളുടെയും സഹകരണ അനുഗ്രഹങ്ങള്‍ കൊണ്ട് നടത്തപെടുന്ന ഹിന്ദുമത പരിഷത്ത് വര്‍ത്തമാനകാല യു കെയുടെ ചരിത്രത്തില്‍ ഇടം പിടിക്കും എന്നുള്ളതിന് സംശയം ഇല്ല.
ഹൈന്ദവ ഐക്യത്തിലൂടെ ക്ഷേത്ര നിര്‍മാണം എന്ന ഉദാത്തമായ ലക്ഷ്യം നേടുവാനായി നടത്തുന്ന പരിഷത്തിന്നു അഭ്യുദയകാംഷികളില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു തുടങ്ങി. ക്ഷേത്ര നിര്‍മാണത്തിനും പരിഷത്തിനും വേണ്ടി ആദ്യമായി സംഭാവന നല്‍കികൊണ്ട് ബ്രിസ്റോള്‍ ലബോരടരീസ് ലിമിറ്റഡ് ഉടമ ശ്രീ ടി. രാമചന്ദ്രന് എല്ലാവര്ക്കും ഒരു മാതൃകയാവുകയാണ്. ലണ്ടന്‍ ഹിന്ദു ഐക്യവേദിക്കുവേണ്ടി ശാസ്ത്രകാരനും എഴുത്തുകാരനുമായ ഡോ. ശിവകുമാര്‍ ശ്രീ ടി. രാമചന്ദ്രനില്‍ നിന്നും ആദ്യത്തെ സംഭാവന സ്വികരിച്ചു. ഫലം ഇച്ചികാതെ കര്‍മ്മം ചെയ്താല്‍ ലക്ഷ്യ പ്രാപ്തി സാധ്യമാണെന്ന് ശ്രീ ടി. രാമചന്ദ്രന് അഭിപ്രായപെട്ടു. തന്റെ വിജയങ്ങള്‍ എല്ലാം ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രം സാധ്യമായതാണ് എന്നും അദ്ദേഹം കൂടി ചേര്‍ത്തു. ഒന്നമത് ഹിന്ദുമത പരിഷത്തിന് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജാതി മത സാമൂദായിക രാഷ്ട്രിയ ഭേദം ഇല്ലാതെ വിഞാനത്തിന്നും കലയ്ക്കും പ്രാധാന്യം നല്കി നടത്തുന്ന ഒന്നമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുകണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ഥിച്ചു.
വേദിയുടെ വിലാസം: The Archbishop Lanfranc Academy, Mitcham Road, Croydon CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല