സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നിന്ന് 36 റാഫൈല്‍ ജറ്റ്? വിമാനങ്ങള്‍ നേരിട്ട് വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ഇടപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന ബിജെപി നേതാവ്? സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയെ അട്ടിമറിക്കുന്നതാണ്? ഈ നീക്കമെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ കൈമാറ്റവും ഇന്ത്യയില്‍ നിര്‍മ്മാണത്തിനുള്ള പിന്തുണയുമാണ് പ്രതിരോധ ഇടപാടുകളില്‍ ഇനി മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. എന്നാല്‍ മേക്ക് ഇന്ത്യയെ മറന്നുകൊണ്ടാണ് 400 കോടി ഡോളര്‍ മുതല്‍ മുടക്കി 36 റാഫൈല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചതെന്നാണ് ആരോപണം.
ഈ കരാറില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റമോ വിമാന ഭാഗങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇന്ത്യയില്‍ നടക്കുന്നത് വഴി മേക്ക് ഇന്ത്യ പദ്ധതിക്ക് ഊര്‍ജ്ജം പകരലോ ഇല്ല. പറക്കാന്‍ സജ്ജമായ വിമാനങ്ങളാകും നേരിട്ട് വാങ്ങുക. റാഫേല്‍ വിമാനങ്ങള്‍ സാങ്കേതിക മേന്മയിലും ഗുണനിലവാരത്തിലും പിറകില്‍ നില്ക്കുന്നവായാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുബ്രഹ്മണ്യം സ്വാമി ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മോശം വിമാനങ്ങളാണ് റാഫൈല്‍ വിമാനങ്ങളെന്നത് ലിബിയയിലും ഈജിപ്തിലും തെളിഞ്ഞിട്ടുള്ളതാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം കൂടിയായ സുബ്രഹ്മണ്യം സ്വാമി പറയുന്നു. ഈ നീക്കവുമായി പ്രധാനമന്ത്രി മുന്നോട്ടു പോയാല്‍ കോടതിയെ സമീപിക്കുന്നുമെന്നും സ്വാമി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 18 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാന്ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രണ്ട് സ്ക്വാഡ്രണ്‍സ് റാഫൈലുകള് അഥവാ 36 ജെറ്റ് വിമാനങ്ങള്‍ നേരിട്ട് വാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. റാഫൈല്‍ വിമാനങ്ങള്‍ക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളെ കണ്ടെത്താന്‍ ഫ്രാന്‍സ് ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യ നേരിട്ട് 36 വിമാനങ്ങള്‍ക്ക് ഒറ്റയിടിക്ക് വാങ്ങിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല