സ്വന്തം ലേഖകന്‍: ഘര്‍ വാപസിയെ ഡോ ബിആര്‍ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന വാദവുമായി ആര്‍എസ്എസ് മുഖപത്രങ്ങള്‍ രംഗത്ത്. പട്ടിക വിഭാഗത്തിന്റെ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള മതം മാറ്റത്തിനെതിരേ അംബേദ്കര്‍ സംസാരിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.
അദ്ദേഹം ഈ മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുവിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായാണ് ആര്‍എസ്എസ് കണ്ടെത്തല്‍. ഏപ്രില്‍ 14 നു അംബേദ്കറിന്റെ 125 മത് ജന്മദിനത്തില് സംഘ പരിവാറിലെ ദളിത് നേതാക്കളുടേയും ജോയന്റ് സെക്രട്ടറി കൃഷ്ണാ ഗോപലിന്റെയും ലേഖനങ്ങളുമായി 200 പേജിന്റെ പ്രത്യേക പതിപ്പായാണ് പത്രങ്ങള്‍ പുറത്തിറങ്ങുക.
പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇസ്ലാമികതയിലേക്കുള്ള കീഴാളരുടെ മതംമാറ്റത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നതായി ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേട്കര്‍ പറയുന്നു. ഹൈദരാബാദ് പോലെയുള്ള പാക് പ്രവിശ്യകളില്‍ ഹിന്ദുക്കളായ പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുകയും മതംമാറിയവരെ തിരികെ വിളിക്കുകയും ചെയ്തിരുന്നു എന്നാണ് ആര്‍എസ്എസ് വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല