ലോകത്ത് മതബോധം കുറവുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യുകെയെന്ന് പഠനം. ഡബ്ല്യു ഐ എന്‍ / ഗ്യാലപ് ഇന്റര്‍നാഷ്ണല്‍ നടത്തിയ പഠനത്തിലാണ് മത ബോധത്തിന്റെ കാര്യത്തില്‍ യുകെയ്ക്ക് ഒടുവില്‍നിന്ന് ആറാമത്തെ സ്ഥാനം ലഭിച്ചത്. യുകെയില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത ആളുകളില്‍ 30 ശതമാനം പേര് മാത്രാണ് തങ്ങള്‍ക്ക് മതബോധമുണ്ടെന്ന് പ്രതികരിച്ചത്. സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം ആളുകളും ഞങ്ങള്‍ക്ക് മതബോധമില്ല എന്ന് പ്രതികരിച്ചവരാണ്. 13 ശതമാം പേര് യുക്തിവാദികളാണെന്ന് പ്രതികരിച്ചപ്പോള്‍ നാലു ശതമാം പേര്‍ക്ക് തങ്ങളുടെ നിലപാട് എന്താണെന്ന് അറിഞ്ഞ്കൂടെന്ന് പ്രതികരിച്ചു.
ഏറ്റവും കൂടുതല്‍ ആളുകള്‍ മതബോധമുണ്ടെന്ന് പ്രതികരിച്ച രാജ്യം തായ്ലന്ഡാണ്. 94 ശതമാനം പേരും മതത്തില്‍ അധിഷ്ടിതമായി ജീവിക്കുന്നവരാണ്. അര്‍മേനിയ, ബംഗ്ലാദേശ്, ജോര്‍ജിയ, മൊറോക്ക എന്നീ രാജ്യങ്ങളിലും 93 ശതമാനം ആളുകള്‍ തങ്ങള്‍ മതബോധമുള്ളവരാണെന്ന് പ്രതികരിച്ചു.
ചൈനയില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത ആറു ശതമാനം ആളുകള്‍ മാത്രമാണ് മതത്തിന് അനുകൂലമായി പ്രതികരിച്ചത്. ചൈനയില്‍നിന്നുള്ള ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത് യുക്തിവാദികളാണെന്നാണ്. അതായത് 61 ശതമാനവും യുക്തിവാദികളാണ്.
ജപ്പാന്, സ്വീഡന്, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് മതബോധത്തിന്റെ കാര്യത്തില്‍ പിന്നില്‍നില്‍ക്കുന്നവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല