സാബു ചുണ്ടക്കാട്ടില്‍
ഇന്ത്യയിലെ മൂന്ന് റീത്തിലും പെട്ട വൈദികര്‍ കാര്‍മ്മകരായ ദിവ്യബലിയും തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും ഇടതടവില്ലാതെ വേദിയില്‍ എത്തിയതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ ചരിത്രമായി. കമ്മ്യൂണിറ്റി, കമ്മിറ്റ്‌മെന്റ്, കോണ്‍ട്രിബ്യൂഷന്‍ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി നടന്ന പരിപാടികളില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. ശനിയാഴ്ച്ച ഉച്ചയക്ക് രണ്ടു മണി മുതല്‍ ടിബര്‍ലി മെതോഡിസ്റ്റ് ഹാളില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഫ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ ഡോ ലോനപ്പന്‍ അരങ്ങേശ്ശേരി, സീറോ മലങ്കര ചാപ്ലയിന്‍ ഫാ തോമസ് മടുക്കമൂട്ടില്‍, ലാറ്റിന്‍ ചാപ്ലയിന്‍ ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരായി.
ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ വൈദികരും അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സുശീലാ ജേക്കബ് തുടങ്ങിയവര്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. വൈദികര്‍ ഭദ്രദീപം കൊളുത്തിയാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
സെക്രട്ടറി നോയല്‍ ജോര്‍ജ്, സിബി മാച്യു, പ്രീത് മിന്റോ ടോമി തെനയല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ മിന്റോ ആന്റണി, ലിസി തോമസ് തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല