1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015


അപ്പച്ചന്‍ കണ്ണന്‍ചിറ

ലണ്ടന്‍: ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ കേരളതമിഴ്‌നാട് പ്രദേശങ്ങളിലായി നിവസിക്കുന്ന സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസവിദ്യാഭ്യാസസാമൂഹ്യസാംസ്‌കാരികഅജപാലക സൌകര്യത്തിനായി 1996 ല്‍ രൂപം നല്‍കിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ യു കെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ജൂലൈയില്‍ എത്തുന്നു.

ജൂലൈ 17 നു ലണ്ടനില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ജോര്‍ജ്ജ് പിതാവ് യു കെ യിലും അയര്‍ലണ്ടിലുമായി വിവിധ സീറോ മലബാര്‍ മാസ്സ് സെന്ററുകളില്‍ പാസ്റ്ററല്‍ വിസിറ്റുകളും, ഏതാനും രൂപതാ അദ്ധ്യക്ഷന്മാരുമായി മീറ്റിങ്ങുകളും, വാല്‍സിങ്ങാം തീര്‍ത്ഥാടനം, തിരുന്നാളുകള്‍ എന്നിവയില്‍ മുഖ്യ കാര്‍മ്മീകത്വവും,കാന്റ്റന്‍ബറി രൂപതാ ആസ്ഥാനം,കേംബ്രിഡ്ജ് സര്‍വ്വകാലാശാല, സലേഷ്യന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സന്ദര്‍ശനങ്ങളും പിതാവിന്റെ കന്നി യു കെ യാത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ജൂലൈ 17 നു ലണ്ടനില്‍ എത്തിച്ചേരുന്ന ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിനു ഊഷ്മളമായ സ്വീകരണം ഒരുക്കുന്നതിന് പിതാവിന്റെ യു കെ സന്ദര്‍ശനത്തിനു കോര്‍ഡിനേഷന്‍ ചുമതലയുള്ള ലണ്ടനിലെ സീറോ മലബാര്‍ ചാപ്ലിനും, ബ്രോംലി പാരീഷ് പ്രീസ്റ്റും ആയ ഫാ.സാജു പിണക്കാട്ട് (കപുചിന്‍) വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നു.

ജൂലൈ 18 നു ബ്രോംലി തിരുന്നാളോടെ ആരംഭം കുറിക്കുന്ന പിതാവിന്റെ പരിപാടികളില്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനം,ഹോഷം,മാഞ്ചസ്റ്റര്‍, പീറ്റര്‍ബറോ, ഡബ്ലിന്‍, സ്റ്റീവനേജ് എന്നിവടങ്ങളില്‍ ഒരുക്കിയിരിക്കുന്ന വിശുദ്ധ കുബ്ബാനകളും, സ്വീകരണങ്ങളും വരെ തിരക്കിട്ട പരിപാടികളുടെ ലിസ്റ്റ് തയ്യാറായി കഴിഞ്ഞു.കൂടാതെ പല പ്രമുഖ സന്ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1996 ല്‍ രൂപം കൊണ്ട തക്കല രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ വന്ന ഒഴിവില്‍ തക്കല രൂപതുടെ മെത്രാനായി 2012 ല്‍ അവരോധിക്കപ്പെട്ട മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ 1968 ല്‍ പടന്തലുമൂട് ഇടവകയില്‍ സീറോമലബാര്‍ കുടുംബത്തില്‍ ജനിച്ചു.

എസ്.ഡി.ബി മിഷനറി കോംഗ്രിഗേഷനില്‍ 1994 ല്‍ സെമിനാറി പഠനം ആരംഭിച്ച പിതാവ് 2003 ല്‍ വൈദികനായി.നാസിക്കിലും,ഡിയാഡുണിലുമായി ഫിലോസഫിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിഷപ്പ് തിയോളജിക്കല്‍ പഠനം ഷില്ലോങ്ങില്‍ നിര്‍വ്വഹിച്ചു.ഗൗഹാട്ടി ഡി.ബി. സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍, പ്രീഫെക്റ്റ് ഓഫ് സ്റ്റഡീസ്,ഷില്ലൊങ്ങ് സെന്റ് ആന്തനീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വൈസ്.പ്രിന്‍സിപ്പല്‍, മൈനര്‍ സെമിനാറി വൈസ് റെക്ടര്‍ തുടങ്ങി വിദ്യാഭ്യാസ,ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പിതാവ് 2013 ല്‍ ആണ് മെത്രാന്‍ പട്ടം കരസ്ഥമാക്കിയത്.

പിതാവിന്റെ യു കെ സന്ദര്‍ശനം പ്രവാസി വിശ്വാസി സമൂഹത്തിനു കൂടുതല്‍ ഊര്‍ജ്ജവും,പ്രവാസി സീറോ മലബാര്‍ സഭക്ക് നല്കി പോന്ന പ്രശംശനീയമായ സേവനങ്ങളിലൂടെ ഉത്തേജനം പകര്‍ന്നു നല്‍കുവാന്‍ ഉപകരിക്കും എന്ന് വിശ്വാസി സമൂഹം ഉറച്ചു പ്രതീക്ഷിക്കുന്നു. മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം ആഗസ്റ്റ്11നു ബിഷപ്പ് ജോര്‍ജ്ജ് ഇന്ത്യക്ക് തിരിച്ചു പോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. സാജു പിണക്കാട്ട്( കപുചിന്‍)07837822670

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.