സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സംബന്ധിയായ പഠനങ്ങള്‍ നടത്തുന്ന ഫയര്‍ ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടില്ലാണ് ചൈനയുടെ ചാരക്കണ്ണുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി സുപ്രധാന സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഏതെങ്കിലും രാജ്യത്തെ സര്‍ക്കാരിന്റെ ശക്തമായ സാമ്പത്റ്റിക, സാങ്കേതിക പിന്തുണ ഇല്ലാതെ ഈ ചോര്‍ത്തന്‍ ഏളുപ്പമല്ല.
നിലവിലെ അന്തര്‍ദേശീയ സ്ഥിതിഗതികള്‍ വച്ചു നോക്കുമ്പോള്‍ ഇത് ചൈന ആകാനാണ് സാധ്യതയെന്ന് ഫയര്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മാത്രമല്ല, വിവിധ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടേയും ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.
വിവര്ങ്ങള് കവര്‍ന്നെടുക്കുന്നതു കൂടാതെ പ്രമുഖ സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നതും ചൈന പിന്തുണക്കുന്ന ഹാക്കര്‍മാരാണെന്ന് ഫയര്‍ഐ പറയുന്നു. 2005 മുതല്‍ ഹാക്കര്‍മാര്‍ ഈ ചോര്‍ത്തല്‍ പ്രവര്‍ത്തനത്തില്‍ സജീവമാണ്.
ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സുപ്രധാന വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എന്നാല്‍ ചൈന ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല