എ. പി. രാധാകൃഷ്ണന്
നന്മയുടെ പ്രഭാകിരണങ്ങള്‍ വിതറി മേടസൂര്യന് ഉദിച്ചു, ലോകത്തെ എല്ലാ നാടുകളിലും മലയാളികള്‍ക്ക് ഇന്ന് (15 ഏപ്രില്‍ 2015) വിഷുവിന്റെ പുണ്യ ദര്‍ശനം. വെളുപിനെ എഴുന്നേറ്റ് സമ്പല്‍ സമ്രിദ്ധിയുടെ കണികണ്ടു ഭക്തവത്സലനായ ഭഗവാന് ശ്രീ നാരായണന്റെ ദര്‍ശന സുഖം നുകര്‍ന്ന് മലയാളികള്‍ ഐശ്വര്യത്തോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളും വിഷുകണിയും വിഷുസദ്യയും ഒരുക്കി ഗൃഹാതുര സ്മരണയോടെ വിഷു ആഘോഷിക്കുന്നു. ആചാര അനുഷ്ട്ടാനങ്ങളിലൂടെ വിഷു ആഘോഷിക്കുന്നത് വഴി ഇവിടെ വളരുന്ന പുതിയ തലമുറയ്ക്ക് നമ്മുടെ നാടിന്റെ നന്മകള് പകര്‍ന്നു കൊടുക്കുകയാണ് മുതിര്‍ന്നവര്‍. യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളും സാമുദായിക സംഘടനകളും വിഷു ആഘോഷങ്ങള്‍ വളരെ ഗംഭീരമായി തന്നെ നടത്തുന്നു. വിഷു ദിവസമായ ഇന്നും, അടുത്ത് വരുന്ന രണ്ടു വാരാന്ത്യങ്ങളിലും യു കെയില്‍ എമ്പാടും ഭജന, പൂജ, സദ്യ, കല സാംസ്കാരിക പരിപാടികള്‍ തുടങ്ങി ഒട്ടനവധി മൂഹൂര്‍ത്തങ്ങള്‍ ഒരുക്കികൊണ്ട് വിഷു ആഘോഷങ്ങള്‍ നടക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഏപ്രില്‍ 25 നു ശനിയാഴ്ച വിഷുവായി കൊണ്ടാടുന്നു. പതിവുപോലെ ഭജന, പൂജ, ആശ്രിതവത്സലനായ ഭഗവാന് ശ്രീ ഗുരുവായൂരപ്പന്റെ പ്രീതിക്കായികൊണ്ട് വിഷ്ണു സഹസ്രനാമ പാരായണം എന്നിവക്ക് പുറമേ വിഷുസദ്യയും ഉണ്ടായിരിക്കും. പതിവ് വേദിയായക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര് ഇല് തന്നെയാണ് സത്സംഗം നടക്കുക. കേരളീയ തനിമയോടെ ഒരുക്കുന്ന വിഭവ സമൃദ്ധമായ വിഷുസദ്യ സൗജന്യമായാണ് ഭക്തര്‍ക്ക് നല്ക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും എല്ലാ പരിപാടികളിലും പങ്കെടുത്തു ഭഗവാന്റെ അനുഗ്രഹത്തിന്നു പാത്രിഭൂതരാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല