സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജെബ് ബുഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലറി ക്ലിന്റണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മാര്‍ക്കോയുടെ പ്രഖ്യാപനം. ഒപ്പം ഹിലറിക്കും ജെബിനുമെതിരെ ഒളിച്ചുവച്ച വിമര്‍ശന ശരങ്ങളുമായാണ് മാര്‍ക്കോ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
‘പഴയ കാലം പിന്നിട്ട് പുതിയൊരു അമേരിക്കന്‍ നൂറ്റാണ്ടിനു തുടക്കമിടാന്‍ സമയമായി’ എന്നായിരുന്നു മയാമിയിലെ റാലിയില്‍ മാര്‍ക്കോ പറഞ്ഞത്. തലമുറമാറ്റം, പുതിയ മുഖം, ഇന്നലെകള്‍ പഴങ്കഥയാണ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ മാര്‍ക്കോ ലക്ഷ്യമിടുന്നത് ജെബിനേയും ഹിലറിയേയും ആണെന്നാണ് സൂചന.
ഫ്ലോറിഡയില്‍നിന്നുള്ള സെനറ്ററായ മാര്‍ക്കോ ക്യൂബയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നു വരുന്നയാളാണ്. മാര്‍ക്കോ ജെബിന് ശക്തനായ എതിരാളി ആണെങ്കിലും ഹിലരിയോട് ഏറ്റുമുട്ടാന്‍ മാര്‍ക്കിനേക്കാള്‍ യോഗ്യന്‍ ജെബ് ആണെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും എന്നാണ് നിരീക്ഷരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല