യെമനിലെ യുന്‍ സംഘത്തലവന് ജെമാല്‍ ബെനോമാള്‍ രാജിവെച്ചു. ഹൂത്തികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെയും ആഭ്യന്തരകലാപത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ യുഎന്‍ പരാജയപ്പെട്ടെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ജമാല്‍ ബെനോമാറിന്റെ രാജി. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.
മൊറോക്കയില്നിന്നുള്ള നയതന്ത്ര പ്രതിനിധിയാണ് ബെനോമാര്. യെമനിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യുഎന്‍ നിയമിച്ചതാണ് ബെനോമാറിനെ. എന്നാല്‍ യുഎന്റെ ഇടപെടല്‍ കാര്യക്ഷമം അല്ലെന്ന് കണ്ടതിനാലാകണം ബെനോമാര് തന്റെ പദവി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരിക്കുന്നത്.
ഇറാന് അനുകൂലികളായ ഹൂത്തികളെ ഇല്ലായ്മ ചെയ്യുന്നതിനായി സൗദി നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത ഓരോ ദിവസവും കൂടുന്നതല്ലാതെ കുറയുന്നില്ല. അതേസമയം ബെനോമാറിന് പകരക്കാരനായി മൗറീഷ്യയില്നിന്നുള്ള നയതന്ത്രജ്ഞനെ നിയമിക്കുന്നതിനായി യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി സര്‍ക്കാരും ഹൂത്തികളും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയകരമായി പര്യവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ബെനോമര്‍ പരാജയമായിരുന്നു. തന്റെ പരാജയം മറച്ചു വെയ്ക്കുന്നതിനായി യുഎന്നിന്റെ തലയില്‍ പഴി ചാരി രക്ഷപ്പെടാനുള്ള തന്ത്രമാണ് രാജിയെന്ന വിമര്‍ശനവും പല കോണുകളില്‍നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സൗദിയുടെയും യെമന്റെയും പ്രസിഡന്റുമാര്‍ക്ക് യുഎന്‍ പ്രതിനിധിയായ ബെനോമറിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുണ്ടായിരുന്നെന്നും റിപ്പോര്ച്ചുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല