കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രകിസ്ത്യന്‍ ഫെലോഷിപ്പിന്റെ യൂറോപ്പ് കണ്‍വന്‍ഷന്‍ മെയ് 19ന് വിയന്നയില്‍ ആരംഭിക്കും. സഭയല്ല ഹൃദയമാണ് മാറേണ്ടത്, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഉറച്ച് വിശ്വസിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലേഷിപ്പില്‍ (സിആര്‍എഫ്) വിവിധ പൗരസ്ഥ സഭകളിലുള്ള സുവിശേഷ തല്‍പരരായ ആളുകള്‍ ഒരുമിച്ചു ചേരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും അമൃതധാര, വചനസുധ ടി.വി. പ്രഭാഷകനുമായ പ്രഫ എംവൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും. മെയ് 19ന് വിയന്നയില്‍ ആരംഭിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ 20ന് സ്വിറ്റസര്‍ലന്‍ഡ്, 21ന് എഡിന്‍ബറോ, 22ന് ബെല്‍ഫാസ്റ്റ്, 23ന് ഡബ്ലിന്‍, 24ന് കോര്‍ക്ക്, 25ന് മാഞ്ചസ്റ്റര്‍, 26ന് യോര്‍ക്ക്, 27ന് ഹെമന്നഹാമ്റ്റഡ്, 28ന് നോര്‍വിച്ച്, 29ന് ബെഡ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നടക്കും.
യൂറോപ്പ് കണ്‍വന്‍ഷന്റെ സമാപന കണ്‍വന്‍ഷന്‍ മെയ് 30, 31 തീയതികളില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ പ്ലാഷറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷൈജന്‍ ജോസഫ് 012ഖ4960160, 07727034175
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല