ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ജഡ്ജിയായി രാജ രാജേശ്വരിയെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ജനിച്ച രാജ രാജേശ്വരി പതിനാറാം വയസ്സിലാണ് അമേരിക്കയിലെത്തിയത്.
റിച്ച്മണ്ട് കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസില്‍ അസിസ്റ്റന്റ് ജില്ലാ അറ്റോര്‍ണിയായിരുന്ന രാജരാജേശ്വരിയെ മേയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്തത്. ജില്ലാ അറ്റോര്‍ണി ഓഫീസില്‍ 16 വര്‍ഷമായി രാജരാജേശ്വരി ജോലി ചെയ്തുവരികയായിരുന്നു.
പുതിയ സ്ഥാനം കുടിയേറ്റക്കാര്‍ക്ക് നീതി ലഭിക്കാനുള്ള ലാഹചര്യങ്ങളെ സൃഷ്ടിക്കാന്‍ ഉപയോഗിക്കുമെന്നു രാജരാജേശ്വരി പറഞ്ഞു.
അമേരിക്കന്‍ സിവില്‍ കോര്‍ട്ടില്‍ നിലവില്‍ ഇന്ത്യന്‍ വംശജരായ രണ്ട് പുരുഷന്മാര് സേവനം അനുഷ്ടിക്കുന്നുണ്ട്. ന്യൂയോര്‍ക്ക്സിറ്റി ഹൗസിംഗ് കോര്‍ട്ടിലെ ജയാ മാധവനും ന്യൂയോര്‍ക്ക് കൗണ്‍ഡി സുപ്രീംകോടതിയിലെ അനില്‍ സി സിംഗും. നിയമജ്ഞ എന്നതിനൊപ്പം മികച്ച ഭരതനാട്യ, കുച്ചിപ്പുടി നര്‍ത്തകികൂടിയാണ് രാജേശ്വരി. രാജേശ്വരിയുടെ അമ്മയായ പത്മാ രാമനാഥന്റെ പേരുള്ള പത്മാലയ ഡാന്‍സ് അക്കാഡമി എന്ന സ്ഥാപനത്തിലെ ആളുകളുമൊത്ത് ഇന്ത്യന്‍ പരിപാടികളില്‍ ഇവര്‍ സ്ഥിരമായി നൃത്ത പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല