സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖ ചോര്‍ത്തിയതിന് ചൈനയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് കിട്ടിയത് ഏഴു വര്‍ഷം തടവു ശിക്ഷ. സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയും ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗാവൊ യൂവാണ് രേഖ ചോര്‍ത്തല്‍ കുറ്റത്തിന് അകത്തായത്.
ചൈനീസ് സമൂഹത്തെ ദുഷിപ്പിക്കുന്ന ഏഴു കാര്യങ്ങളെക്കുറിച്ച് മുതിര്‍ന്ന സഖാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന ഒന്‍പതാം നമ്പര്‍ രേഖയാണ് യൂ ഒരു വിദേശ വെബ്‌സൈറ്റിനു ചോര്‍ത്തിയത്. പാശ്ചാത്യ മാതൃകയിലുള്ള ഭരണഘടനാപരമായ ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയാണ് പാര്‍ട്ടി രേഖയില്‍ പരാമര്‍ശിക്കുന്ന മോശം സ്വാധീനങ്ങളെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 ന് ആണു എഴുപത്തൊന്നുകാരിയായ യൂ അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ അതീവരഹസ്യമായി വിചാരണ നടത്തുകയായിരുന്നു. ഇന്നലെയാണ് ബെയ്ജിങ്ങ് കോടതി ഏഴു വര്‍ഷത്തെ തടവ് വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ യൂ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
യൂവിനെതിരായ വിധി അനീതിയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവിച്ചു. നേരത്തെ, ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ സമിതി സമ്മേളനത്തില്‍ യൂവിനെ വിട്ടയക്കണമെന്നു ചൈനയോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഗാവൊ ഉള്‍പ്പെടെ 44 മാധ്യമപ്രവര്‍ത്തകരാണു ചൈനയില്‍ ഇപ്പോള്‍ തടവിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല