സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ വഴി ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കുടിയേറിയവരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ വര്‍ഷത്തെ കുടിയേറ്റക്കാര്‍ വളരെയധികമാണെന്നാണ് കുടിയേറ്റ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ആ!ഴ്ചയില്‍ മാത്രം പതിനായിരം പേരാണ് മെഡിറ്ററേനിയന്‍ മുറിച്ചു കടന്ന് ഇറ്റലിയുടെ തീരത്ത് എത്തിയത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഇറ്റലി വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ ബഹു ഭൂരിപക്ഷവും.
അധികൃതരുടെ കണ്ണുവെട്ടിച്ചു നടത്തുന്ന ഇത്തരം കുടിയേറ്റങ്ങള്‍ക്കിടെ അപകടവും ആള്‍നാശവും പതിവായിട്ടുമുണ്ട്. സിറിയയിലും ലിബിയയിലും ആഭ്യന്തര കലാപം രൂക്ഷമായതും ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്? ഭീകരര്‍ നില ശക്തമാക്കിയതും കുടിയേറ്റം വര്‍ദ്ധിക്കാന്‍ കാരണമായതായി യുഎന്‍ കമ്മീഷന് വ്യക്തമാക്കുന്നു.
400 ലധികം പേരാണ് ക!ഴിഞ്ഞയാഴ്ച നടന്ന ബോട്ടപകത്തില്‍ കൊല്ലപ്പെട്ടത്. 8500 ലധികം പേരെ ക!ഴിഞ്ഞ ആ!ഴ്ചയില്‍ മാത്രം ബോട്ടപകടങ്ങളില്‍ നിന്ന് ദുരന്ത നിവാരണ സേന രക്ഷിച്ചതായും യുഎന്‍ കണക്കുകള്‍ പറയുന്നു. അതേസമയം അഭയാര്‍ഥികളില്‍ നിന്നും ഇറ്റലിയിലെത്തിക്കാമെന്ന് വാഗ്ദാനം നല്കി ഇടനിലക്കാരും ബോട്ടുടമകളും കുടിയേറ്റക്കാരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
അതിദയനീയവും അപകടകരവുമായ സാഹചര്യങ്ങളിലാണ് മനുഷ്യക്കടത്തുകാര്‍ കുടിയേറ്റക്കാരെ മെഡിറ്ററേനിയന്‍ മുറിച്ചു കടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല