സൗദി അറേബ്യ ഷെയര്‍ മാര്‍ക്കറ്റ് വിദേശ നിക്ഷേപകര്‍ക്കായി ജൂണ്‍ 15 മുതല്‍ തുറന്നു കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച്ചയാണ് സൗദി ഭരണകൂടം ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. നിലവിലെ നിയമം അനുസരിച്ച് സൗദിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാത്രമെ സൗദിയിലെ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും ഇടിഎഫ് സ്ഥാപനങ്ങള്‍ക്കും സൗദി കമ്പനികളുടെ സ്റ്റോക്കും ലിസ്റ്റില്‍ ചേര്‍ക്കാന്‍ സാധിക്കും.
സൗദി മാര്‍ക്കറ്റില്‍ കൂടുതലായുമുള്ളത് ഊര്‍ജ കമ്പനികളും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുമാണ്. സൗദി ഇന്‍ഡക്സ് ഇക്കൊല്ലം ഇതുവരെയായി 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ചൈന സമാനമായൊരു നീക്കം നടത്തിയിരുന്നു. ചൈനയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് ചൈനീസ് ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കികൊണ്ട് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് നവംബറിലാണ്. അതിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ സൗദിയും തങ്ങളുടെ വിപണി വിദേശ നിക്ഷേപകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്.
ബ്രസീല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എമേര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്കൊപ്പം വിപണി മൂല്യത്തില്‍ വളര്‍ച്ച നേടാന്‍ സൗദിക്ക് ഇനിയും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല