തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം യാഥാസ്ഥിതികരുടെ പോസ്റ്ററുകള്‍. കാര്‍ഡിഫിലെ തെരുവോരങ്ങളിലാണ് അപായ സൂചനയോടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മനുഷ്യനുണ്ടാക്കിയ നിയമത്തിന് വോട്ടു ചെയ്യുന്നത് ദൈവത്തെ അതൃപ്തിപ്പെടുത്തുമെന്നാണ് പോസ്റ്ററുകള്‍ പറയുന്നത്.
ജനാധിപത്യം എന്നത് ദൈവത്തിന്റെ നിയമങ്ങള്‍ മനുഷ്യന് ലംഘിക്കുന്ന സംവിധാനമാണെന്ന് പോസ്റ്ററില്‍ പറയുന്നു. ബസ് സ്റ്റോപ്പുകളിലും ലാംപ് പോസ്റ്റുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കാര്‍ഡിഫ് കൗണ്‍സില്‍ ഈ പോസ്റ്ററുകള്‍ ഇപ്പോള്‍ നീക്കി തുടങ്ങിയിട്ടുണ്ട്.
ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന ജനാധിപത്യത്തില്‍ മനുഷ്യന് നിന്ദ്യമായത് ചെയ്യുകയും ദൈവത്തിന് അതൃപ്തിയുണ്ടാക്കുകയും ചെയ്യുമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുത്, അത് അപകടമാണെന്ന് പോസ്റ്റര്‍ പറയുന്നു. ഈ പോസ്റ്ററുകള്‍ പതിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആളുടെയോ സംഘടനയുടെയോ പേര് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല