മാഞ്ചസ്റ്റര്‍: യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവക രൂപീകരണത്തിന് പങ്കുചേരുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ ഒന്നടങ്കം ഈ മാസം ന് മഞ്ചസ്റ്ററില്‍ വന്നു ചേരും. കേരളത്തിലെ ആദ്യ ക്‌നാനായ ദേവാലയത്തിന് തറക്കല്ലിട്ടതും യൂറോപ്പിലെ ആദ്യ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന് തിരിതെളിയിക്കുന്നതും ഏപ്രില്‍ മാസത്തില്‍ തന്നെ എന്നത് യാദൃശ്ചികമാണ്.
എഡി 345 ഏപ്രില്‍ 11 നാണ് കേരളത്തിലെ ആദ്യ ക്‌നാനായ ദേവാലയത്തിന് തറക്കല്ലിട്ടത്. ക്‌നാനായക്കാരുടെ ആദ്യ തലസ്ഥാനമായ കൊടുങ്ങല്ലൂരിലാണ് ആദ്യ ദേവാലയം സ്ഥാപിച്ചത്.
ഈ മാസം 25ന് ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ ചാപ്ലിയന്‍സിക്ക് ബിഷപ്പ് മാര്‍ക്ക് ഡേവിസ് തിരിതെളിയിക്കും. പരിപാടിക്കായി വിശാലമായ സജ്ജീകരണമാണ് ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല