സ്വന്തം ലേഖകന്‍: പലസ്തീന് അതോറിറ്റിക്ക് നല്‍കാതെ തടഞ്ഞു വച്ചിരുന്ന നികുതിപ്പണം നല്കാന് തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ആകെ 47 കോടി ഡോളറാണ് ഇസ്രയേല്‍ പലസ്തീന് നല്‍കാനുള്ളത്. ഇതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു നേരത്തേ ഇസ്രയേലിന്റെ നിലപാട്. ഇതിനെതിരെ പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു. പലസ്തീനിലേക്ക് കൊണ്ടു പോകുന്ന സാധനങ്ങളുടെ നികുതിപ്പണമാണിത്.
പലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ നികുതി തടഞ്ഞത്.
ക!ഴിഞ്ഞ ഡിസംബര്‍ മുതലുള്ള നികുതിപ്പണമാണ് പലസ്തീന് നല്‍കുമെന്ന് ഇസ്രയേല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരും പലസ്തീന് സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയാണ് ഇസ്രയേലിന്റെ മനംമാറ്റത്തിന് കാരണമെന്ന് കരുതുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗത്വത്തിന് പലസ്തീന് ശ്രമിച്ചതിന്റെ പേരില്‍ ഇസ്രയേലില്‍ നികുതി തടഞ്ഞത് അന്താരാഷ്ട്ര സമൂഹത്തിന്റേയും ഐക്യരാഷ്ട്ര സഭയുടേയും നെറ്റി ചുളിപ്പിച്ചിരുന്നു.
ഇസ്രയേല്‍ നികുതിപ്പണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം കൈക്കൊണ്ട സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ മഹമൂദ് അബ്ബാസ് പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല