സ്വന്തം ലേഖകന്‍: രജനീകാന്ത്, കമല്ഹാസന്, സംവിധായകന് ശങ്കര്‍, പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ മൂന്നു പേരുകളില്‍ ഒന്നു തന്നെ ധാരളം. അപ്പോള്‍ മൂന്നാളം ഒരുമിച്ചാലോ! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. രജനിയേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന് ശങ്കര്‍.
സൂപ്പര്‍ താര പദവിയെത്തും മുന്‍പ് കമലും രജനിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായതിനു ശേഷം ഇരുവരും ഒന്നിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഇരുവരും 16 ചിത്രങ്ങളിലാണ് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പുതിയ ചിത്രത്തെക്കുറിച്ച് ശങ്കര്‍ കമലുമായും രജനിയായും ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇരുവരും ശങ്കറിന്റെ സ്വപ്നപദ്ധതിയോട് അനുകൂലമായി പ്രതികരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 30 വര്‍ഷം മുമ്പാണ് രജനി കാന്തും കമല്‍ഹാസനും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
യന്തിരന്റെ രണ്ടാം ഭാഗത്തിനായാണ് ഇരുവരേയും ശങ്കര്‍ ക്ഷണിച്ചതെന്നാണ് കോളിവുഡിലെ രഹസ്യം പറച്ചില്. നേരത്തെ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് അമീര്‍ഖാനെ ഷങ്കര്‍ സമീപിച്ചിരുന്നു. എന്നാല്‍ തിരക്ക് കാരണം അമീര്‍ പിന്മാറുകയായിരുന്നു.
രജനിയേയും ഐശ്യര്യറായ് ബച്ചനേയും നായികാ നായകന്മാരാക്കി ശങ്കര്‍ സംവിധാനം ചെയ്ത യന്തിരന് 2010 ലെ ഏറ്റവും കൂടുതല്‍ ലാഭം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തിലെ ഹോളിവുഡ് സിനികളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല