കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന് പോള്‍ വോക്കര്‍ അവസാനമായി അഭിനയിച്ചു പൂര്‍ത്തിയാക്കാതെ പോയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവന് 17 ദിവസം കൊണ്ട് 6500 കോടി രൂപ കളക്ഷനുമായി റെക്കോര്‍ഡിലേക്ക്. വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ഇനിയും പണം വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും 265.35 മില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളില്‍ നിന്നും 735.2 മില്യണ്‍ ഡോളറുമാണ് ഫ്യൂരിയസ് 7 നേടിയത്.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ആറ് മുന്‍ ചിത്രങ്ങളും സാമ്പത്തികമായി വിജയമായിരുന്നു. എന്നാല്‍ മുന്‍ ചിത്രങ്ങളെ കടത്തിവെട്ടുന്ന പ്രകടനമാണ് ഫ്യൂരിയസ് 7 നടത്തിയിരിക്കുന്നത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് നിര്ണ്ണായകവേഷം അവതരിപ്പിച്ചിരുന്ന പോള്‍ വാള്‍ക്കറിന്റെ അപ്രതീക്ഷിത മരണം. ഇത് ഫ്യൂരിയസ് 7ന്റെ നിര്‍മ്മാതാക്കളേയും സംവിധായകന് ജെയിംസ് വാനേയും പ്രതിസന്ധിയിലാക്കിയിരുന്നു. പോള്വാള്ക്കറിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ഡിജിറ്റലായി പുനഃസൃഷ്ടിച്ചാണ് അവര്‍ പ്രതിസന്ധിയെ മറികടന്നത്. പോള്വാള്ക്കറിന്റെ സഹോദരന്മാരായ കാലബിന്റേയും കോഡിയുടേയും സഹായത്തിലാണ് ചിത്രീകരണം നടത്തിയത്. ഇവരെ ഉപയോഗിച്ച് ചിത്രീകരിച്ച സീനുകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പോള്വാള്ക്കറുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഡിജിറ്റല്‍ പോള്വാള്ക്കറെയാണ് ഫ്യൂരിയസ് 7ന്റെ അവസാനഭാഗത്തില്‍ നമ്മള് കാണുന്നത്.
ഒരു വിദേശസിനിമ ആദ്യ ആഴ്ചയില്‍ നേടുന്ന റെക്കോര്‍ഡ് കളക്ഷന്‍ സമ്മാനിച്ച് ഇന്ത്യയിലും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹോളീവുഡ് ചിത്രത്തിന്റെ റിലീസിങായിരുന്നു ഫാസ്റ്റ് ആന്റ് ഫ്യൂര്യസ്7ന്റെത്. പോള്വാള്ക്കറും വിന് ഡീസലും മിഷേല്‍ റൊഡ്രിഗസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ത്യയില്‍ 2800 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയത് വന്‍ സ്വീകാര്യതയ്ക്കു ഇടയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല