സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന്റെ പാക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. ചൈന, പാക് വ്യാപാര ഇടനാഴി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാനില്‍ വന്‍ നിക്ഷേപത്തിന് ചൈന പദ്ധതിയിടുന്നത്.
പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ഗ്വാദര്‍ മുതല്‍ ചൈനയിലെ പടിഞ്ഞാറന്‍ ക്‌സിന്‍ജിയാങ് പ്രവിശ്യവരെ നീളുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് ഇരു രാജ്യങ്ങളും വിഭാവനം ചെയ്യുന്നത്. ഇടനാഴി ദുര്‍ബലമായ പാക് സമ്പദ്‌വ്യവസ്ഥക്കും ഊര്‍ജ്ജ രംഗത്തുള്ള പിന്നോക്കാവസ്ഥക്കും പുതുജീവന്‍ പകരുമെന്ന് പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ചൈനീസ് പ്രസിഡന്റ് പാകിസ്ഥാനില്‍ എത്തുന്നത്. പാകിസ്ഥാന്‍ പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍, പ്രധാനമന്ത്രി നവാസ് ഷെരീഫ്, മറ്റു പ്രമുഖ നേതാക്കള്‍ എന്നിവരുമായി ജിന്‍പിംഗ് കൂടിക്കഴ്ച നടത്തും.
സൈനിക രംഗത്തെ സഹകരണവും ചര്‍ച്ചയില്‍ പ്രധാന വിഷയമായിരിക്കുമെന്നാണ് സൂചന. പുതിയ റോഡുകള്‍, റയില്‍വേ, വൈദ്യതി ഉത്പാദനം എന്നിങ്ങനെ പാകിസ്ഥാന്റെ സമഗ്ര വികസനത്തിനു സഹായിക്കുന്ന കരാറുകല്‍ ഒപ്പിടാനായി തയ്യാറായിട്ടുണ്ട്.
കരാറുകള്‍ പ്രാവര്‍ത്തികമാകുന്നതോടെ ചൈനക്ക് പാക് ഭൂമിയിലൂടെയും ആകാശത്തിലൂടെയും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ മധ്യേഷ്യയിലും തെക്കന്‍ ഏഷ്യയിലും ചൈനീസ് സ്വാധീനം മുമ്പില്ലാത്തവിധം വര്‍ദ്ധിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല