സ്വന്തം ലേഖകന്‍: വിദേശ തൊ!ഴിലാളികളുടെ വേതനവും രാജ്യത്ത് താമസിച്ച കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി അറേബ്യ. വിദേശ തൊ!ഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചതായി തൊ!ഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ നിതാഖാത്ത് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ പ്രവാസ കാലാവധി എട്ട് വര്‍ഷമായി ചുരുക്കുമെന്ന വാര്‍ത്ത പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.
നിര്ദേശത്തിന്മേല് വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് പ്രമേയത്തിന്റെ കരടു രൂപം മഅന്‍ നുഹ്സിന്‍ എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. വിവിധ മേഖലകളിലുള്ള വിദഗ്ധരില്‍നിന്നും തൊഴില്‍ദാതാക്കളില്‍നിന്നും ഉണ്ടായ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരട് നിര്‍ദേശം ഒഴിവാക്കിയതെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
നിയമമായി ഇറങ്ങുന്നതിനു മുമ്പ് പ്രമേയത്തിന്റെ കരട് പൊതുജനാഭിപ്രായം തേടി മഅന്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന പതിവ് അനുസരിച്ചാണ് വിദേശ തൊ!ഴിലാളികളെ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് വിഭജിക്കണമെന്ന നിര്‍ദേശത്തിന്റെ കരടും പ്രസിദ്ധപ്പെടുത്തിയത്.
പ്രവാസി തൊഴിലാളികളുടെ കാലാവധി എട്ട് വര്‍ഷമാക്കി ചുരുക്കുമെന്നും എണ്ണായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന തൊ!ഴിലുകള്‍ സ്വദേശിവത്കരിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അത് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല