യുകെയിലെ ക്‌നാനായ ചാപ്ലിന്‍ ആയി നിയമിതനായ ഫാദര്‍ സജി മലയില്‍ പുത്തേന്‍പുരയിലിനു വന്‍പിച്ച സ്വികരണം നല്‍കി ബെര്‍മിംഗം ക്‌നാനായ യുണിറ്റിന്റെ നേതൃത്തത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ബെര്‍മിംഗ്ഹാമിലെ സെയിന്റ് ഗയില്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ വച്ചായിരുന്നു സ്വികരണം നല്‍കിയത്.
വൈകുന്നേരം 5 മണിക്ക് കുര്‍ബാനയോടു കൂടിയാണു യുണീറ്റിന്റെ വാര്‍ഷിക ആഘോഷവും ഈസ്‌റെര്‍ ആഘോഷവും ആരംഭിച്ചത് കുര്‍ബാനയ്ക്ക് ശേഷം നടന്ന ആഘോഷത്തിന്റെ ഉത്ഘാടനം യുയുകെസിഎ പ്രസിഡണ്ട് ബെന്നി മാവേലി ,ഫാദര്‍ ജസ്റ്റിന്‍ കരകട്ടു , ബെര്മിന്ഗം യുണിറ്റു പ്രസിഡണ്ട് സിബി ജോസഫ് , സെക്രെറെരി ലിറ്റി ജിജോ ,യുണിറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ സാനൃതൃത്തില്‍ ഫാദര്‍ സജി മലയില്‍ പുതെന്പുരയില്‍ ,വിളക്ക് കൊളുത്തി നിര്‍വഹിച്ചു.
യോഗത്തില്‍ സംസാരിച്ച യുകെകെസിഎ പ്രസിഡണ്ട് ബെന്നി മാവേലി നമുക്ക് കിട്ടിയിരിക്കുന്ന ഈ ചാപ്ലിന്‍സി നീണ്ട കാലത്തേ പ്രാര്‍ത്ഥന കൊണ്ട് ലഭിച്ചതാണ് എന്നും അത് എല്ലാവരും ഒരുമിച്ചു നിന്ന് കൊണ്ട് മുന്‍പോട്ടു കൊണ്ടുപോകണം എന്നു എല്ലാവരെയും ഓര്‍മിപ്പിച്ചു .
ഈസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സിബി ജോസഫ് ,ഫാദര്‍ ജസ്റ്റിന്‍ , ലിറ്റി ജിജോ ,ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു.
അടുത്ത ശനിയാഴ്ച മാഞ്ചെസ്സ്‌റില്‍ നടക്കുന്ന ക്‌നാനായ ചാപ്ലിന്‍സിയുടെ ഔദ്യോഗിക ഉത്ഘാടനത്തിലും നന്ദി പ്രക്ശിപ്പിക്കുന്നതിന് നടത്തുന്ന വിശുദ്ധ കുര്‍ബനയിലും എല്ലാവരും പങ്കെടുത്തു അനുഗ്രഹം നേടണം എന്നു അച്ഛന്‍ അഭ്യര്‍ത്ഥിച്ചു.ലണ്ടനില്‍ നിന്നും എത്തിച്ചേര്‍ന്ന സുപ്രഭ യുടെ നേതൃത്തത്തില്‍ ഉള്ള ഗാന മേള എല്ലാവരും നൃത്തം ചെയ്താണ് ഏതിരേറ്റത് കുട്ടികളുടെ മികച്ച കലാവിരുന്നും എല്ലാവരും മതിയാവോളം ആസ്വദിച്ചു. സ്‌നേഹ വിരുന്നും കഴിച്ചു രാത്രി 9 മണിക്ക് ആണ് എല്ലാവരും പിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല