ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഏപ്രില്‍ 12ന് പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്സി തിരുന്നാളും സംയുക്തമായി ആചരിച്ചു. വിശുദ്ധ ഫൗസ്റ്റിനാമ്മയിലൂടെ ഈശോ വെളിപ്പെടുത്തി തന്ന ദിവ്യകാരുണ്യ സന്ദേശം സ്വീകരിച്ച് ആത്മരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തിരുന്നാള്‍ സന്ദേശത്തിലൂടെ വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ബോധിപ്പിച്ചു. തിരുന്നാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ ജെഗിന്‍ പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കല്ലറ പഴയപള്ളി ഇടവകാംഗങ്ങളായിരുന്നു തിരുന്നാള്‍ പ്രസുദേന്തിമാര്‍. ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തിരുന്നാളിന് സ്നേഹവിരുന്നോടെ സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല