1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2011

രാജ്യത്ത് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളും സ്ഥാപനങ്ങളും നികുതിദായകരുടെ പണം ഊറ്റിക്കുടിക്കുന്നതായി സണ്‍ഡേ എക്‌സ്പ്രസ് കണ്ടെത്തി. വിദേശ കമ്പനികള്‍, ആരോഗ്യസംവിധാനങ്ങള്‍, പ്രോപ്പര്‍ട്ടി ബിസിനസ് സ്ഥാപനങ്ങള്‍, ട്രാവല്‍ ഏജന്റുകള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ പണംതട്ടുന്നത്.

യു.കെ ബോര്‍ഡര്‍ ഏജന്‍സി എടുത്ത തീരുമാനമാണ് വിദേശകമ്പനികള്‍ക്ക് സഹായകമായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മൂന്ന് ഫ്രഞ്ച് കമ്പനികള്‍ നേടിയെടുത്തത് 106 മില്യണ്‍ പൗണ്ടാണ്. നികുതിദായകര്‍ വന്‍ പ്രശ്‌നമാണ് നേരിടുന്നതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കണമെന്നും ടോറി എം.പി ഫിലിപ് ഡേവിസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി മില്യന്‍ കണക്കിന് പൗണ്ട് ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ജി ഫോര്‍ എസ് ഗ്രൂപ്പാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത്.

കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനും മറ്റ് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായി ഈ ഗ്രൂപ്പിന് 96.9 മില്യണ്‍ പൗണ്ടാണ് നല്‍കിയത്. ഈ കമ്പനിയുടെ എതിരാളികളായ സെര്‍കോയ്ക്ക് 44.3 മില്യണ്‍ ലഭിച്ചിട്ടുണ്ട്. കൊളാസല്‍ യാള്‍സിലെ വൂഡ്‌സ് ഇമിഗ്രേഷന്‍ റിമൂവല്‍ സെന്റര്‍ നടത്തുന്നത് ഈ ഗ്രൂപ്പാണ്. വി.എഫ് എന്ന മൗറീഷ്യന്‍ കമ്പനിക്ക് വിസയുമായി ബന്ധപ്പെട്ട് നല്‍കിയത് ഏതാണ്ട് 44.7മില്യണ്‍ പൗണ്ടാണ്. ദക്ഷിണകൊറിയ, ചൈന,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിസ നല്‍കുന്നത് ഈ കമ്പനിയാണ്.

ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ കമ്പനിയായ സോഡെക്‌സോയ്ക്ക് 67.7മില്യണ്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റായ കാള്‍സണ്‍ വാഗോന്‍ലിറ്റിന് 28.7 മില്യണ്‍ പൗണ്ടും ലഭിച്ചിട്ടുണ്ട്. അതിനിടെ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബോര്‍ഡര്‍ ഏജന്‍സി നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.