സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടിയായി സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സിറിയയുടെ അതിര്‍ത്തി പ്രദേശമായ നിനേവെയില്‍ വച്ചാണ് ബാഗ്ദാദിക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
പരുക്ക് ഗുരുതരമാണെന്നും ബാഗ്ദാദിയുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മന്ദഗതിയില്‍ സുഖം പ്രാപിച്ചു വരുന്ന ബാഗ്ദാദിയുടെ നിയന്ത്രണം ഇല്ലാതായതോടെ ഇസ്ലാമിക് സ്റ്റേറ്റ് നാഥനില്ലാത്ത മട്ടിലാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് ബാഗ്ദാദിയായിരുന്നു. എന്നാല്‍ ബാഗ്ദാദിക്ക് പരുക്കേറ്റ വാര്‍ത്ത വ്യാജമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ഇതിനു മുമ്പും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയായി ബാഗ്ദാദിയുടേത് എന്ന അവകാശ വാദവുമായി ഒരു ശബ്ദരേഖ ഇസ്ലാമിക് സ്റ്റേറ്റ് കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു. പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയി വ്യോമാക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാട്ടം തടയാനാവില്ലെന്ന് ബാഗ്ദാദി വ്യക്തമാക്കുന്നു.
അമേരിക്കയെ കരയുദ്ധം ചെയ്യാന്‍ നിര്‍ബന്ധിരാക്കുമെന്നും വെല്ലുവിളിക്കുന്നുണ്ട് ബാഗ്ദാദി. 2010 ല്‍ ബാഗ്ദാദി നേതൃത്വം ഏറ്റെടുത്തതിനു ശേഷമാണ് അല്‍ ഖ്വയിദയുടെ ഒരു പ്രാദേശിക ശാഖ മാത്രമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്നത്തെ രാജ്യാന്തര തീവ്രവാദ സംഘടനയായി മാറിയത്. അമേരിക്ക പത്തു മില്ല്യണ്‍ ഡോളറാണ് തലക്കു വിലയിട്ടയാള്‍ കൂടിയാണ് ബാഗ്ദാദി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല