സ്വന്തം ലേഖകന്‍: ഗോവധം ഇന്ത്യ മുഴുവന്‍ നിരോധിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. ബീഫ് നിരോധനം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തു മാംസത്തിനായി അറക്കപ്പെടുന്ന 90 ശതമാനും പശുക്കളും പോത്തുകളും നിയമ വിരുദ്ധമായാണ് കൊല്ലപ്പെടുന്നതെന്ന് മനേകാ ഗാന്ധി ചൂണ്ടിക്കാട്ടി. പതിനാലു വയസു മുതല്‍ പതിനാറു വയസായ മൃഗങ്ങളെ മാത്രമേ മാംസ ആവശ്യങ്ങള്‍ക്കായി കൊല്ലാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ യാഥാര്ത്യം ഞെട്ടിപ്പിക്കുന്നതാണ്.
ഗര്‍ഭിണികളും പാല് ചുരുത്തുന്നവരുമായ പശുക്കള്‍ വരെ മാംസത്തിനായി കൊല്ലപ്പെടുന്നു. ഇതിന്റെ ഫലമായി രാജ്യം രൂക്ഷമായ പാല് ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. പാലെന്ന പേരില്‍ രാജ്യത്ത് വിതരണം ചെയ്യുന്നതില്‍ 80 ശതമാനവും വ്യാജമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ മുതലായ സംസ്ഥനങ്ങളില്‍ പാല് തീരെയില്ല.
ഗോവധ നിരോധനം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ഉന്നം വക്കുന്നതാണെന്ന ആരോപണവും മനേകാ ഗാന്ധി നിഷേഷിച്ചു. പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുന്നവരില്‍ ഹിന്ദുക്കളുമുണ്ട്. അതുപോലെ അവയെ ലോറികളില്‍ കുത്തിനിറച്ചു കൊണ്ടു പോകുന്നവരിലും ഹിന്ദുക്കളുണ്ട്. രാജ്യത്തെ അറവുകാരില്‍ നല്ലൊരു ശതമാനം മുസ്ലീങ്ങള്‍ ആയിരിക്കുന്നത് അത് അവരുടെ ഉപജീവനം ആയതു കൊണ്ടാണ്. അതിനാല്‍ ഗോവധ, ബീഫ് നിരോധനം ആരേയും ലക്ഷ്യം വച്ചല്ലെന്ന് മനേക ഗാന്ധി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല