1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011

അതെ, പുരുഷന്‍മാരേക്കാളും പരദൂഷണപ്രിയരും സ്വാര്‍ത്ഥരുമാണ് സ്ത്രീകളെന്ന് പുതിയ സര്‍വ്വേ പറയുന്നു. തരംകിട്ടിയാല്‍ കൂട്ടുകാര്‍ക്കിട്ട് തട്ട് കൊടുക്കാനും മിടുക്കരാണ് സ്ത്രീകളെന്നും സര്‍വ്വേയില്‍ തെളിഞ്ഞു.

യു.കെയിലെ ഏറ്റവും വലിയ സ്വതന്ത്ര സംഘടനയായ ഒറിജിനല്‍ വളണ്ടീര്‍സ് ആണ് സര്‍വ്വേ നടത്തിയത്. വീട്ടിലെത്തുന്ന ചാരിറ്റി പ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്നതിലും ഓഫീസില്‍ കൂട്ടുകാര്‍ക്ക് കൊടുക്കാതെ ചായയുണ്ടാക്കുന്നതിലും സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ മുന്നിലെന്നും സര്‍വ്വേ പറയുന്നു. കടംവല്ലതും നല്‍കാനുണ്ടെങ്കില്‍ അത് കൊടുക്കാതിരിക്കുന്നതിലും ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് ബാഗ് നഷ്ടപ്പെട്ടാല്‍ അടിച്ചുമാറ്റാനും സ്ത്രീകള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്.

2000 ആളുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. പുരുഷന്‍മാരും സ്ത്രീകളും സര്‍വ്വേയില്‍ പങ്കെടുത്തിരുന്നു. അവരുടെ ചുറ്റുപാടിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ ആരാഞ്ഞു. അതിനിടെ സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം സ്വാര്‍ത്ഥതയെക്കുറിച്ച് നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്ന് പ്രോഗ്രാം ഡയറക്ടര്‍ കരോലിന്‍ റവേല്‍ പറഞ്ഞു.

സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്കായി സമയം മാറ്റിവെക്കുന്നത് ഏറ്റവും വലിയ ത്യാഗമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത ഏതെങ്കിലും തരത്തിലുള്ള സ്ത്രീകള്‍ യാതരു ത്യാഗത്തിനും തയ്യാറല്ലെന്നാണ് വ്യക്തമായതെന്ന് ഡയറക്ടര്‍ പറഞ്ഞു.

പങ്കാളിയോട് ആലോചിക്കുപോലും ചെയ്യാതെയാണ് വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം സ്ത്രീകളും വെളിപ്പെടുത്തി. മറ്റ് പല തീരുമാനങ്ങളും പുരുഷന്‍മാരോട് ആലോചിക്കാതെയാണ് എടുക്കുന്നതെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്,.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.