1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പം ‘കൃഷ്ണ’ ലെസ്റ്റര്‍ അഥീനയിലുംഎത്തുന്നു . 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും അരങ്ങേറും. മെയ് 27 ന് ലണ്ടന്‍ വാറ്റ്‌ഫോര്‍ഡ് കൊളോസിയത്തിലും, 28ന് സെന്‍ട്രല്‍ ലണ്ടനില്‍ റസ്സല്‍ സ്‌ക്വയരിനടുത്ത് ലോഗന്‍ ഹാളിലുമാണ് മറ്റു പരിപാടികള്‍ നടക്കുന്നത്. ഇപ്പോള്‍ നാല്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന യു എസ് സന്ദര്‍ശനത്തിലാണ് ശോഭനയും 16 അംഗ സംഘവും,29 നു ഇംഗ്ലണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി 30 നു സ്വിറ്റ്‌സര്‍ലണ്ടിലെ സുറിച്ചിലേ പരിപാടിക്ക് സംഘം യാത്രയാകും. ലണ്ടന്‍നിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (www.vedagram.uk ) ഇന്ത്യനൗ (www.indianow.co.uk ) മാണ് പരിപാടി സംഘടിപ്പിക്കുന്നത്,ഈ വെബ് സൈറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്.

ഹൈ വിക്കമിലെ റയാന്‍ നൈനാന്‍ ചില്‍ഡ്‌റന്‍സ് ചാരിറ്റിയാണ് ചാരിറ്റി പാര്‍ട്ണര്‍ (www.rncc.org.uk ). 2014 ഫെബ്രുവരിയില്‍ ബ്രെയിന്‍ റ്റിയുമര്‍മൂലം അന്തരിച്ച റയന്‍ നൈനാന്റ്റെ സ്മരണാര്‍ഥമാണ് റയാന്‍ നൈനാന്‍ ചില്‍ഡ്‌റന്‍സ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള നൃത്തശില്‍പം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്ണനാകുന്നത് ശോഭനയാണ്. മകള്‍ നാരായണിയടക്കം 16 ഓളം കലാകാരികള്‍ വേദിയില്‍ അണിനിരക്കും.

പതിവ് നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൗരാണിക നൃത്തചാരുത മുതല്‍ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാദ്ധ്യതകള്‍ വരെ കൃഷ്ണയില്‍ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ ആദ്യത്തെ നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കര്‍ണ്ണാടിക് ക്ലാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദി, തമിഴ് ,മലയാളം സംഗീതവും ഇടകലര്‍ന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്. എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണ് കൃഷ്ണയിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. അര്‍ജുനന് സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്ക് ശബാന ആസ്മിയും, ദ്രൗപദിക്ക് ശോഭനയും ശബ്ദം നല്കിയപ്പോള്‍ ആന്‍ഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവര്‍ കൃഷ്ണയിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ശബ്ദമേകി. നവരസങ്ങളും ഭാവങ്ങളുംമിന്നിമറയുന്ന ‘കൃഷ്ണ’ ഇംഗ്ലണ്ട് ലെ പ്രേക്ഷകര്‍ക്ക് ഒരു പുതുപുത്തന്‍ ദൃശ്യാനുഭവം പകരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആഷ മാത്യു 07886530031, അരുണ നായര്‍ 07780111475

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.