സ്വന്തം ലേഖകന്‍: ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസിനു മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി തന്നെ കണക്കാക്കണമെന്ന് നിയമ ഭേദഗതി. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് ഭേദഗതി ബാധകമാവുക.
16 വയസിനു മുകളിലുള്ള കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ജുവനൈലുകള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്നതാണ് സുപ്രധാനമായ ഭേദഗതി. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍ നല്കുമ്പോ!ഴും കുറ്റകൃത്യത്തിനുള്ള ശിക്ഷയുടെ കാര്യത്തില്‍ ഇളവ്? നല്‍കരുതെന്ന് ഭേദഗതി നിര്‍ദശിക്കുന്നു.
അവരെ പ്രായപൂര്‍ത്തി ആയവരായി തന്നെ പരിഗണിക്കണം. കുറ്റകൃത്യങ്ങള്‍ ഹീനമാണോ എന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് തീരുമാനിക്കാം. ഡല്‍ഹിയിലെ കൂട്ടബലാത്സംഗമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ഭേദഗതിക്കായി ആവശ്യമുയരാന്‍ പ്രധാന കാരണം.
ഡല്‍ഹി പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ കുറ്റവാളികളില്‍ ഒരാള്‍ 17 കാരനാണ്. മറ്റു പ്രതികള്‍ക്ക് വധശിക്ഷക്ക് ലഭിച്ചപ്പോള്‍ ജുവനൈല്‍ എന്ന പരിഗണന ഉള്ളതിനാല്‍ ഇയാള്‍ക്ക് വെറും 3 വര്‍ഷത്തെ തടവു മാത്രമാണ് ലഭിച്ചത്. അതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് സംബന്ധിച്ച വ്യാപകമായ ചര്‍ച്ചക്ക് ഇതു വഴിവച്ചു. ഒടുവില്‍ വിവിധ സാമൂഹ്യ സംഘടനകളുമായി ആശയവിനിമയം നടത്തിയാണ്? സര്‍ക്കാര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല