സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന് ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു.
അതുകൊണ്ടു തന്നെ അവഞ്ചേഴ്സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. എന്നാല്‍ അവഞ്ചേഴ്സ് എയ്ജ് ഒഫ് അള്‍ട്രോണ്‍ എന്ന പേരല്ലാതെ ചിത്രത്തെ കുറിച്ച് മറ്റൊന്നും പുറത്തു വിടാന്‍ സംവിധായകന് തയ്യാറല്ല.
ചിത്രത്തിന്റെ കഥയും മറ്റു പ്രത്യേകതകളും രഹസ്യമാക്കി വക്കാന്‍ ഒരല്‍പ്പം കടന്ന കൈയ്യാണ് സംവിധായകന് ജോസ് വെഡോണ്‍ സ്വീകരിച്ചത്. ഓരോ ദിവസവും ചിത്രീകരിക്കുന്ന സീനുകള്‍ അടങ്ങിയ തിരക്കഥ അതാത് ദിവസം സെറ്റില്‍ വെച്ച് തന്നെ കത്തിച്ചു കളയുകയായിരുന്നു വെഡോണിന്റെ പതിവ്.
അവഞ്ചേഴ്സ് എയ്ജ് ഒഫ് അള്ട്രോണിന്റെ പ്രീമിയറിനിടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ സ്!കാര്‍ലെറ്റ് വിച്ചിനെ അവതരിച്ച എലിസബത്ത് ഓസനാണ് ഈ രഹസ്യം പുറത്തു വിട്ടത്. എഴുതി തയ്യാറാക്കിയ തിരക്കഥ മറ്റെവിടേയും സൂക്ഷിച്ചിട്ടുമില്ല.
ചിത്രീകരിച്ച രംഗം എഴുതിയ തിരക്കഥയുടെ ഒരു തുണ്ട് പേപ്പറുമായി അഭിനേതാക്കളെ സെറ്റിനു പുറത്തേക്കിറങ്ങാന്‍ പോലും സംവിധായകന് അനുവദിച്ചില്ല. റോബര്‍ട്ട് ഡൗനെറി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, മാര്‍ക്ക് റുഫല്ലോ, ക്രിസ് ഇവാന്‍സ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
മാര്‍വല്‍ കോമിക്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അയണ്മാന്, തോര്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, ഫാല്‍ക്കണ്‍ തുടങ്ങിയ അതിമാനുഷ കഥാപാത്രങ്ങള്‍ കൈകോര്‍ക്കുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് ഒന്നിന് തിയറ്റരുകളില്‍ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല