1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന വേല്‍സിലെയും ഇംഗ്ലണ്ടിലേയും സ്ത്രീകളുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏതാണ്ട് 4000ഓളഎ സ്ത്രീകളെ ശിക്ഷിച്ചിട്ടുണ്ട്. 2005ല്‍ ഇത് 1500 ആയിരുന്നു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന്റേയും മെന്‍സ് ഡൊമെസ്റ്റിക് അബ്യൂസ് ചാരിറ്റിയുടേയും കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. വീടുകളില്‍ സ്ത്രീകള്‍ കൂടുതല്‍ അക്രമസ്വഭാവം കാണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ കാണിച്ച് ശിക്ഷലഭിക്കുന്ന സ്ത്രീകളുടെ എണ്ണം അഞ്ചില്‍ നിന്നും ഏഴ് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

ഗാര്‍ഹിക അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് സന്തുലനമായ നയങ്ങളാണ് സ്വീകരിക്കുന്നത്. ഇത് ഒരുപരിധിവരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് മാന്‍കൈന്‍ഡ് ചെയര്‍മാന്‍ മാര്‍ക് ബ്രൂക്ക്‌സ് പറഞ്ഞു. പങ്കാളിയെ പൂര്‍ണ്ണമായും നിയന്ത്രിക്കാനുള്ള അല്ലെങ്കില്‍ പങ്കാളിക്കുമേല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ബ്രൂക്ക്‌സ് അഭിപ്രായപ്പെട്ടു. പുരുഷന്‍മാരെ ലക്ഷ്യമിട്ട് കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാകാനേ സഹായിക്കൂ. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനം നടത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2004-05ല്‍ ഇത് 806 ആയിരുന്നെങ്കില്‍ 09-10 ആകുമ്പോഴേക്കും എണ്ണം 3494 ആയി വര്‍ധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.