പൊണ്ണത്തടിക്ക് കാരണം വ്യായാമക്കുറവ് മാത്രമല്ല, ക്രമം തെറ്റിയ ഡയറ്റ് കൂടിയാണെന്ന് ഡോക്ടര്‍മാര്‍. പൊണ്ണത്തടി എന്ന വിപത്തിന് പ്രധാന കാരണം ക്രമം തെറ്റിയ ഭക്ഷണമാണെന്നാണ് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം പറയുന്നത്. ബ്രിട്ടണിലെ പ്രമുഖ ആരോഗ്യ മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍മാര്‍ ഈ അഭിപ്രായം പറഞ്ഞത്.
കൊക്ക കോള പോലുള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പൊണ്ണത്തടി കുറച്ച് ശരീരം ആരോഗ്യമുള്ളതാക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. ശാരീരികമായ അധ്വാനങ്ങള്‍ ഉണ്ടെങ്കില്‍ ഹൃദ്രോഗം പോലുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കും എന്നല്ലാതെ മറ്റ് പ്രയോജനങ്ങളുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.
ഷുഗറി ഡ്രിങ്ക്സ് പ്രമോട്ട് ചെയ്ത് സെലിബ്രിറ്റികള്‍ പൊതുജനാരോഗ്യത്തെ പിന്നോട്ട് അടിക്കുകയാണ്. അതുകൊണ്ട് സെലിബ്രിറ്റികള്‍ ഇതവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ബ്രിട്ടണിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ അസീം മല്‍ഹോത്ര ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല