രണ്ട് മണിക്കൂര്‍ മാത്രം ജീവനോടെ ഇരുന്ന പിഞ്ചു കുഞ്ഞ് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവായി. ടെഡ്ഡി ഹോള്‍സ്റ്റനെന്നാണ് കുഞ്ഞിന് മാതാപിതാക്കള്‍ പേരിട്ടത്. കുഞ്ഞ് ജനിച്ച് രണ്ട് മണിക്കൂറിനകം മരിച്ചെങ്കിലും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. മരിച്ച കുഞ്ഞിന്റെ കിഡ്‌നി ഉപയോഗിച്ച് ലീഡ്‌സിലുള്ള ഒരാള്‍ക്ക് ജീവന്‍ നല്‍കി. മരിച്ച് രണ്ട് മിനിറ്റുകള്‍ക്കകം തന്നെ കുട്ടിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചതിനാലാണ് കിഡ്‌നി ഉപയോഗിക്കാന്‍ സാധിച്ചത്.
തന്റെ മകന്‍ ജനിച്ചതും മരിച്ചതും ഹീറോ ആയിട്ടാണെന്ന് പിതാവ് മൈക്ക് ഹോള്‍സ്റ്റന്‍ ഡെയിലി മിറര്‍ പത്രത്തോട്് പറഞ്ഞു. അവനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് എത്ര അഭിമാനമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ലെന്ന് മൈക്ക് കൂട്ടിച്ചേര്‍ത്തു.
ജെസ്സ് ഇവാന്‍സ് ആഴ്ച്ച ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായ രോഗമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലച്ചോറും, തലയോട്ടിയും വളരാത്ത അപൂര്‍വമായ രോഗമായിരുന്നു ടെഡ്ഡിക്ക്. ഈ രോഗമുള്ള കുട്ടികള്‍ സാധാരണയായി ഗര്‍ഭ പാത്രത്തില്‍ തന്നെ മരിക്കാറാണ് പതിവ്. എ്ന്നാല്‍ ടെഡ്ഡി ജനിച്ച് രണ്ട് മണിക്കൂര്‍ ജീവിക്കുകയും മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ കാരണഹേതുവാകുകയും ചെയ്തു.
ഡോക്ടര്‍മാര്‍ നേരത്തെ അബോര്‍ഷന്‍ നടത്താന്‍ സാഹചര്യമുണ്ടെന്ന് ദമ്പതികളെ അറിയിച്ചിരുന്നെങ്കിലും അവരത് വേണ്ടായെന്ന് വെയ്ക്കുകയായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല