മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വീട്ടിലെ അലാം സിസ്റ്റം കേടായപ്പോള്‍ സീക്രട്ട് സര്‍വീസ് ഏജന്‍സി അത് നന്നാക്കി പുതിയതൊന്ന് സ്ഥാപിക്കാന്‍ എടുത്തത് ഒരു വര്‍ഷത്തിലേറെ സമയമാണെന്ന് റിപ്പോര്‍ട്ട്. ഏജന്‍സിക്കുള്ളില്‍ തന്നെ പ്രസിഡന്റിന്റെ താമസ സുരക്ഷയെ പറ്റി ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നു ഇതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2010ല്‍ തന്നെ ഏജന്‍സി എക്സ്പേര്‍ട്ട് അലാം സിസ്റ്റത്തിന്റെ കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം ഇത് തള്ളിക്കളഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റീസ് ഇന്‍സ്പെക്ടര്‍ ജനറലാണ് ഈ റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്.
ഏകദേശം 20 വര്‍ഷത്തോളം പഴക്കമുള്ള അലാം സിസ്റ്റം സെപ്തംബര്‍ 2013ല്‍ പ്രവര്‍ത്തനം നിലച്ചതാണ്. ഡിസംബര്‍ 2014ലാണ് രഹസ്യാന്വേഷണ ഏജന്‍സി അത് മാറ്റി സ്ഥാപിച്ചത്. ഈ സമയങ്ങളിലൊന്നും അലാം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. അലാമിന് പകരമായി പ്രോപര്‍ട്ടി കാക്കാനായി ഏജന്‍സി ഒരു ഏജന്റിനെ നിയമിച്ചു. എന്നാല്‍ ഒരു ഏജന്റ് അലാമിന് പകരമാവില്ലെന്ന് വിദഗ്ധര്‍ ഏജന്‍സിയെ അറിയിച്ചിരുന്നെങ്കിലം അലാം പുനസ്ഥാപിക്കുന്നതില്‍ ഏജന്‍സി അലംഭാവം തുടര്‍ന്നു. അലാം ഇല്ലാതിരുന്ന സമയത്ത് അവിടെ സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞാണ് ഏജന്‍സി അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നത്.
രാജ്യത്തിന്റെ ഭരണം കൈയാളിയിരുന്ന ആളുകളുടെ സുരക്ഷയുടെ ചുമതല സീക്രട്ട് ഏജന്‍സിക്കാണ്. നേരത്തെ വൈസ് പ്രസിഡന്റ് ജോണ്‍ ബിഡന്റെ ഡെലവേറിലെ വീട്ടിലെ ക്യാമറയും മറ്റും പ്രവര്‍ത്തിക്കുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല