ഗള്‍ഫ് കോപ്പറേഷന് കൗണ്‍സില്‍ (ജിസിസി) അംഗങ്ങളായ ആറു രാജ്യങ്ങള്‍ സൗദി തലസ്ഥാനത്ത് യോഗം ചേരുന്നു. മെയ് അഞ്ചിന് നടക്കുന്ന യോഗത്തില്‍ യെമനിലെ പ്രശ്നങ്ങളും ഇറാന്റെ മിഡില്‍ ഈസ്റ്റിലുള്ള ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യും.
മെയ് 13-14 തിയതികളില്‍ നടക്കുന്ന നിര്‍ണായകമായ ജിസിസി യുഎസ് ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ജിസിസി യോഗം ചേരുന്നത്. ഇറാന്റെ നൂക്ലിയര്‍ ഡീല്‍, യെമനിലെ ഹൂത്തികളുടെ മുന്നേറ്റം തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ ജറാല അല്‍ സബാ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഈ വിഷയത്തില്‍ പരിജ്ഞാനമുള്ള സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യെമനിലെ ആക്രമണം സൗദി നിര്‍ത്തിയ സാഹചര്യത്തില്‍ എല്ലാ കക്ഷികളെയും വീണ്ടും മേശയ്ക്ക് ചുറ്റും കൊണ്ടു വന്ന് ചര്‍ച്ച നടത്തി ജിസിസി രാജ്യങ്ങളില്‍ സമാധാനം നിലനിര്‍ത്താനാണ് യോഗം ശ്രമിക്കുന്നതെന്നും സ്രോതസ്സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല