കുടുംബത്തിലെ ഓരോരുത്തരും പ്രത്യേകം പാസ്പോര്‍ട്ട്
എടുക്കാന്‍ ഉത്സാഹം കാണിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് സൗദിയിലെ ജനങ്ങളോട് അപേക്ഷിച്ചു. ഫാമിലി ട്രാവല്‍ ഡോക്കുമെന്റ്സ് ചില രാജ്യങ്ങള്‍ സ്വീകരിക്കില്ല. അതുകൊണ്ട് ചില രാജ്യങ്ങളിലേക്കുള്ള വീസ ലഭിക്കണമെങ്കില്‍ ഓരോ വ്യക്തികള്‍ക്കും പാസ്പോര്‍ട്ട് വേണം.
വീസ ഓണ്‍ അറൈവല്‍ പോലുള്ള നൂതന സമ്പ്രദായങ്ങള്‍ പല രാജ്യങ്ങളിലും നിലവിലുണ്ടെങ്കിലും ഫാമിലി പാസ്പോര്‍ട്ട് സ്വീകരിക്കില്ല. ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ നയങ്ങളും മറ്റുമുണ്ടാകും.
മറ്റ് രാജ്യങ്ങളില്‍ ചെന്ന് വീസ ലഭിക്കാതിരുന്നതിനാല്‍ പല സൗദി പൗരന്മാരും പ്രത്യേകം വീസയ്ക്ക് അപേക്ഷിക്കുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനായി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുതിയതിന് അപേക്ഷിക്കുന്നതിനുമായി പൗരന്മാര്ക്ക് എബ്ഷീര് ഇലക്ട്രോണിക് സിസ്റ്റം ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല