സ്വന്തം ലേഖകന്‍: ബോളിവുഡിന്റെ താരറാണിയാകാനുള്ള ഒരുക്കത്തിലാണ് സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പതിനേഴുകാരിയായ സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സച്ചിനൊപ്പം ചില ബോളിവുഡ് ചടങ്ങുകളില്‍ പങ്കെടുത്ത് സാറ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.
ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രത്തിലേക്ക് സാറ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഷാഹിദ് കപൂറിന്റെ നായികയായി സാറയുടെ അരങ്ങേറ്റം ഉടനുണ്ടാകും എന്നാണ് സൂചന. മുംബൈയിലെ ധിരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ സാറയുടെ കോഴ്സ് പൂര്‍ത്തിയായാലുടന്‍ ഇതു സംബന്ധിച്ച അറിയിപ്പുണ്ടാകുമെന്നാണ് കരുതുന്നത്.
ക്രിക്കറ്റ് ദൈവത്തിന്റെ മകള്‍ വെള്ളിത്തിരയില്‍ അഭിനയത്തിന്റെ സിക്സറുകള്‍ പറത്തുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല