ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രി ശൃംഖലയുടെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവരുടെ തന്നെ ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് (ഐഎസ്എച്ച്എസ്) എന്നാണ് തീവ്രവാദികള്‍ ഇതിന് പേരിട്ടിരിക്കുന്നത്.
ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ വീഡിയോ പോസ്റ്ററില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടേതിന് സമാനമായ വേഷത്തില്‍ ഒരു ഡോക്ടര്‍ നില്‍ക്കുന്നതിന്റെ ചിത്രമുണ്ട്. ഇയാളുടെ മുഖം ചിത്രത്തില്‍ നല്‍കിയിട്ടില്ല. ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വീസിന്റെ ലീഫ്ലെറ്റുകളില് കാണാറുള്ളതിന് സമാനമായ ചിത്രമാണിതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.
വീഡിയോക്ക് പുറകിലുള്ള സ്ക്രീനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഡിവാന്‍ ഓഫ് ഹെല്‍ത്ത് എന്ന് എഴുതിയിരിക്കുന്നതായി കാണാം. സര്‍ജറിയുടെയും മറ്റും സൂചനകള്‍ ചിത്രങ്ങളില്‍നിന്ന് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായിട്ടുള്ള ആളുകള്‍ എത്യോപ്യയിലുള്ള ഡോക്ടര്‍മാരോട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. തങ്ങളുടെ ആശുപത്രി ശൃംഖലയിലേക്ക് ആളെ എടുക്കാനുള്ള തന്ത്രമായിരുന്നോ ഇതെന്ന കാര്യത്തില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ സംശയമുന്നയിക്കുന്നുണ്ട്.
ആരോഗ്യ മേഖലയുമായി ബന്ധമുള്ള നിരവധി ആളുകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ ആശുപത്രി ശൃംഖല എന്നത് ഐഎസിനെ സംബന്ധിച്ച് അത്ര ഗുരുതര പ്രശ്നമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല