രണ്ടാമത് ലിംക അഖില യുകെ ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഏപ്രില്‍ 25 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ട് ആയ ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്ട്‌സ് ഹാളില്‍ നടക്കുമ്പോള്‍ അതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി സ്‌പോര്‍ട്‌സ് കോര്‍ടിനേറ്റര്‍ ജേക്കബ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അറിയിക്കുകയുണ്ടായി.
ലിവര്‍പൂളിലെ മലയാളി കായിക പ്രേമികളുടെ സംഗമവേദിയായ ലിവര്‍പൂള്‍ മലയാളീ കല്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) സ്‌പോര്‍ട്‌സ് വിഭാഗം ആയ ലിംക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ മാറ്റുരക്കാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും പ്രഗല്‍ഭരായ ടീമുകള്‍ എത്തിച്ചേരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുവാനും കണ്ടാസ്വതിക്കുവാനും എല്ലാ കായിക പ്രേമികളെയും ലിംക സഹൃദയം സ്വാഗതം ചെയ്യുന്നു.
രാവിലെ 8 മണിക്ക് രെജിസ്‌ട്രേഷന്‍ ആരംഭിച്ച് 8.30 ന് ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്ട്‌സ് മേധാവി ഷോണ്‍ മത്സരങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ഒന്നാം സമ്മാനമായി 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 251 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 101 പൗണ്ടും ട്രോഫിയും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കു 50 പൗണ്ട് വീതവും ലഭിക്കുന്നതാണ് .. മല്‍സരാര്‍ത്തികളുടെയും കാണികളുടെയും സൗകര്യാര്‍ത്തം ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 07967018955
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല