വ്യത്യസ്തമായ സ്വഭാവഘടനയോടും ശരീരഘടനയോടും പിറന്ന പെണ്‍കുട്ടി ശ്രദ്ധനേടുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുകയും വേദന അറിയുന്നില്ലെന്ന പ്രത്യേകതയുമാണ് ഗ്രേസ് റിഡില്‍ എന്ന നാലുവയസുകാരിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.
സ്മിത്ത് മാജെനിസ് സിണ്ട്രം എന്ന പ്രത്യേക അവസ്ഥയാണ് ഗ്രേസിന് ബാധിച്ചിരിക്കുന്നത്. 25000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അവസ്ഥയുണ്ടാകുന്നത്. രാത്രി ഉറങ്ങുകയില്ലെന്നതാണ് ഈയവസ്ഥയുടെ മുഖ്യസവിശേഷത. ഇതോടെ ഗ്രേസിന്റെ മാതാപിതാക്കളായ എമ്മയ്ക്കും മാര്‍ക്കിനും മകളെ നോക്കാനായി രാത്രി ഉണര്‍ന്നിരിക്കേണ്ട അവസ്ഥയാണ്. പകല്‍ മാത്രമാണ് ഗ്രേസ് കുറച്ചെങ്കിലും ഉറങ്ങുക.
ക്രോമോസോമില്‍ ചില വ്യത്യാസങ്ങളുമായിട്ടാണ് ഗ്രേസ് ജനിച്ചത്. അതുകൊണ്ടുതന്നെ വലിയ വേദനയൊന്നും തന്നെ ഗ്രേസിന്റെ ശരീരം തിരിച്ചറിയില്ല. ശരീരത്തിന് പരിക്കേറ്റാലോ പൊള്ളിയാലോ പോലും ഗ്രേസ് അറിയില്ലെന്ന് ചുരുക്കം. ഇതോടെ മകളുടെ ഓരോ നീക്കങ്ങളും സൂക്ഷിച്ച് നിരീക്ഷേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍. ഉറക്ക ഹോര്‍മോണുകളിലുണ്ടായ വ്യത്യാസമാണ് ഗ്രേസിന്റെ പകലുറക്കത്തിന് കാരണം.
എന്നാല്‍ മകളുടെ പ്രത്യേകത മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഗ്രേസിന്റെ മാതാപിതാക്കള്‍ പറയുന്നു. അവള്‍ വളരെ തമാശക്കാരിയാണെന്നും ആരുവിളിച്ചാലും ചെന്ന് കെട്ടിപ്പിടിക്കുകയും ഉമ്മനല്‍കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഗ്രേസ് തങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്നതായി ഈ മാതാപിതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല