സ്വന്തം ലേഖകന്‍: ഒരു അന്താരാഷ്ട്ര പ്രൊജക്ടിന്റെ ഭാഗമായി അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്തെയുടെ നഗ്ന രംഗം ചോര്‍ന്നു. വീഡിയോ വാട്സാപ്പില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് സംവിധായകന് അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്കി.
ലോകത്തിലെ പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പ്രൊജക്ടിനു വേണ്ടി സംവിധായകന് അനുരാഗ് കശ്യപ് ചിത്രീകരിച്ചതായിരുന്നു രംഗം. രാധികാ ആപ്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികാ കഥാപാത്രം തന്റെ വസ്ത്രം ഉയര്‍ത്തി അരക്കു കീഴോട്ടുള്ള നഗ്നത വെളിവാക്കുന്നതാണ് ചിത്രത്തിലുള്ളത്.
ലൈംഗികതയുടെ പ്രദര്‍ശനമല്ല ആ ദൃശ്യത്തിന്റെ ഉദ്ദേശമെന്നും അത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്നും അനുരാഗ് കശ്യപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെറുമൊരു നഗ്നതാ പ്രദര്‍ശനം ആകാതെ കഥാപാത്രത്തിന്റെ വൈകാരികമായൊരു പ്രതിസന്ധി കാണിക്കാന്‍ വേണ്ടി ഏറെ ശ്രദ്ധയോടെ സമയമെടുത്ത് ചിത്രീകരിച്ച രംഗമാണത്.
ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കശ്യപ് വ്യക്തമാക്കി. ഇത്തരമൊരു രംഗത്ത് അഭിനയിക്കാന്‍ ധൈര്യമുള്ള നടിമാരെ കിട്ടുക എളുപ്പമല്ല. മാത്രമല്ല ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും രംഗം പുറത്തു പോകാതിരിക്കാനുള്ള കര്‍ശനമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു.
ചിത്രത്തിന്റെ ജോലികള്‍ തീര്‍ത്ത് പ്രദര്‍ശനത്തിനായി ന്യൂയോര്‍ക്കിലേക്ക് അയച്ചതിനു ശേഷമാണ് എങ്ങുനിന്നെന്ന് അറിയാതെ വീഡിയോ പുറത്തുവന്നതെന്ന് കശ്യപ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ ശിഷ്ട ജീവിതം ഇതു ചെയ്തയാളെ കണ്ടു പിടിക്കാനായി ഉഴിഞ്ഞു വക്കുകയാണെന്നും കശ്യപ് വെളിപ്പെടുത്തി.
ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തില്‍ നായികയായി മലയാളത്തിലെത്തിയ രാധികാ ആപ്തെ മലയാളികള്‍ക്കും സുപരിചിതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല