സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയില്‍ നിലവിലുള്ള കിരീടാവകാശി മുര്‍കിന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മാറ്റിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ അനന്തരവനും ഡെപ്യൂട്ടി കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നയെഫ് ആണ് പുതിയ കിരീടാവകാശി.
സൗദിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് പുതിയ അധികാര കൈമാറ്റങ്ങളെന്ന് നിരീക്ഷകര്‍ കരുതുന്നു. സൗദി സ്ഥാപകനായ ഇബ്ന്‍ സൗദ് രാജാവിന്റെ കൊച്ചു മകനാണ് പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നയെഫ്. ആദ്യമായാണ് ഇബ്ന്‍ സൗദ് രാജാവിന്റെ കൊച്ചു മക്കളില്‍ ഒരാള്‍ ഈ സ്ഥാനത്ത് അവരോഹിതനാകുന്നത്.
സല്‍മാന്‍ രാജാവ് സ്ഥാനമേറ്റതു മുതല്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ അഴിച്ചുപണികളെന്നാണ് കരുതുന്നത്. സല്‍മാന്‍ രാജാവ് അധികാരമേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ഭരണപാടവത്തെക്കുറിച്ചും വിമര്‍ശകര്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
സല്‍മാന്‍ രാജാവിന്റെ മകന്‍ മൊഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ ഡപ്യൂട്ടി കിരീടാവകാശി. സൗദിയുടെ പ്രശദ്തനായ ഭരണാധികാരി അബ്ദുല്ലാ രാജാവ് തൊണ്ണൂറാം വയസില്‍ കഴിഞ്ഞ ജനുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരനായ സല്‍മാന്‍ രാജാവ് അധികാരം ഏറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല