1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011

ആഭ്യന്തരയുദ്ധം ശക്തമായ യമനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ കഴിയുംവേഗം രാജ്യംവിടണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
പതിനായിരത്തിലേറെ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും (യെമന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍) ഇപ്പോഴും യെമനില്‍ ഉള്ളതായാണ് കണക്ക്. ഇവരോട് രാജ്യം വിടണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

സാനയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഇവരുടെ സഹായത്തിനായി ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9671425308 ആണ് ലാന്‍ഡ് ലൈന്‍. സെല്‍ 967734000657. വിദേശമന്ത്രാലയത്തിലെ നമ്പറുകള്‍ രാവിലെ പത്തുമുതല്‍ വൈകുന്നേറം 6 വരെ ലഭ്യമാകും. 911123015300,911123012113 ഇവയാണവ. വിദേശമന്ത്രാലയവുമായി controlroom@mea.gov.in എന്ന ഇമമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

ഇതിനിടെ ഷെല്‍ ആക്രമണത്തില്‍ പരുക്കേറ്റ യെമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ഹൃദയത്തിനു താഴെ തുളച്ചു കയറിയ ചീള് സൌദി അറേബ്യയിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

സനായിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ വെള്ളിയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിലാണ് സാലിഹിനും പ്രധാനമന്ത്രി അടക്കം മറ്റ് അഞ്ചു പേര്‍ക്കും പരുക്കേറ്റത്. ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ അബ്ദുറബ് മന്‍സൂര്‍ ഹാദി ഗോത്രവര്‍ഗ ഫെഡറേഷനോട് പ്രക്ഷോഭം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍, അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.