ഡബ്ലിന്‍ ഡെത്ത് റിലീഫ് ഫണ്ട് (DRF ) അംഗത്വം എടുക്കുവാനുള്ള ദിവസം ഏപ്രില്‍ 30 ന് അവസാനിക്കുന്നു. DRF ന്റെ പരിഷ്കരിച്ച നിയമാവലി വായിച്ച് ബോധ്യപെട്ട് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതിമതഭേദമെന്യെ അംഗത്വം എടുത്ത് സഹകരിക്കുന്നതിന് നന്ദി പറയുന്നു. മെയ് 1 ന് പ്രാബല്യത്തില്‍ വരുന്ന DRF ന്റെ സേവനങ്ങള്‍, പൂര്‍ണമായും അംഗത്വം എടുത്തിരിക്കുന്നവര്‍ക്ക് ലഭ്യമാകും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭ നേതൃത്വം നല്കുന്ന ഈ ആശ്വാസപദ്ധതിയില്‍ ഇനിയും അംഗത്വം എടുക്കാത്തവര്‍ സഭയുടെ വെബ്സൈറ്റ് www.syromalabar.ie സന്ദര്‍ശിച്ച് DRFല്‍ അംഗത്വം എടുത്ത് അംഗത്വകോപ്പി വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള DRF Dublin / Area Coordinators ന് നല്‍കണമെന്ന് അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല