1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: ഒരു സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പാവാട പ്രശ്‌നത്തില്‍ പുലിവാലു പിടിക്കുകയാണ് വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ സെക്കന്ററി സ്‌കൂള്‍. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടു തവണ വിദ്യാര്‍ഥിനിയെ പാവാട ശരിയല്ലെന്ന കാരണത്താല്‍ വീട്ടിലേക്ക് മടക്കി അയച്ചതാണ് വിവാദമായത്.

വിദ്യാര്‍ഥിനി ധരിച്ച പാവാട, അവരുടെ ഇസ്ലാം മത വിശ്വാസത്തിന്റെ പ്രകടനപരത ലക്ഷ്യം വച്ചാണെന്ന് ആരോപിച്ചായിരുന്നു സ്‌കൂള്‍ അധികൃതരുടെ നടപടി. എന്നാല്‍ സംഭവന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതോടെ ഫ്രാന്‍സിലെ മുസ്ലീങ്ങള്‍ക്കിടയില്‍ സ്‌കൂളിനെതിരെയുള്ള പ്രതിഷേധം വ്യാപിച്ചു. അധികൃതരുടെ നടപടി മത വിവേചനമാണെന്ന ആരോപണവുമായി നിരവധി പേര്‍ പരസ്യമായി രംഗത്തെത്തി.

2004 ഒരു നിയമമനുസരിച്ച് ഫ്രാന്‍സിലെ എലിമെന്ററി സ്‌കൂളുകളിലും സെക്കന്ററി സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ പ്രകടമായ മത ചിഹ്നങ്ങളായ കുരിശ്, ശിരോവസ്ത്രം, തട്ടം എന്നിവ ധരിച്ചു വരുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ചില സ്‌കൂള്‍ അധികൃതര്‍ ഒരു പടികൂടി കടന്ന് വിലക്ക് മുഴുനീളന്‍ പാവടകളിലേക്കും വിവിധ തലയില്‍ക്കെട്ടുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

സ്‌കൂളുകളുടെ ഈ നീക്കത്തിനെതിരെ ഫ്രാന്‍സിലെ വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. 2014 മുതല്‍ 130 സമാനമായ കേസുകളാണ് ഫ്രാന്‍സില്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ടു ചെയ്തത്. സംഭവത്തില്‍ ഇടപെട്ട സ്‌കൂളുകള്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കണമെന്ന് വിവിധ സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും ഫ്രഞ്ച് സര്‍ക്കരിനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.