സ്വന്തം ലേഖകന്‍: മലയാളി എഴുത്തുകാരന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ നോവലിനുള്ള റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്കാരം. അനീസ് സലീമിന്റെ ദി ബ്ലൈന്റ് ലേഡീസ് ഡിന്ഡന്റ്സ് എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും, ശില്പവും, പ്രശ്സ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വര്‍ക്കല സ്വദേശിയായ അനീസ് പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതുവരെ നാലു നോവലുകള്‍ എഴുതിയിട്ടുണ്ട്.
ഷോവോണ്‍ ചൗധരി, ഹാന്സ്ദാ സൗവേന്ദ്ര ശേഖര്‍, മഹേഷ് റാവു, അമിതാഭാ ഭാഗ്ച്ചി, അമിത് ചൗധരി എന്നിവരുടെ നോവലുകളാണ് അനീസിന്റെ നോവലിനൊപ്പം അവസാന റൗണ്ടില്‍ എത്തിയത്.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാമന്ത് സുബ്രമണ്യത്തിന്റെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഡിവൈഡഡ് ഐലന്റ് എന്ന പുസ്തകം നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്കാരം നേടി.
അഞ്ചു വിഭാഗങ്ങളിലായാണ് റെയ്മണ്ഡ് ക്രോസ് വേര്‍ഡ് സാഹിത്യ പുരസ്കാരങ്ങള്‍ നല്‍കുന്നത്. പുരസ്കാരം ബുധനാഴ്ച ജേതാക്കള്‍ക്ക് സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല